കുവൈറ്റ് സിറ്റി – വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളില്‍ നിന്ന് 75 വിമാനങ്ങളാണ് ഇതിനായി ഷെഡ്യൂള്‍ ചെയ്തിരിരിക്കുന്നത്.
രാജ്യത്ത് നിയമലംഘകരായി കഴിയുന്ന ഇന്ത്യാക്കാരുടെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്യേണ്ട നാലാം ദിവസവും വലിയ തിരക്കായിരുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40,000 ഇന്ത്യാക്കാരാണ് നിയമലംഘകരായി രാജ്യത്ത് തുടരുന്നത്. ആയിരത്തിലധികം ആള്‍ക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
ജനങ്ങളില്‍ ഭീതിപരത്തുന്നതും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കുമെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നടത്തിലാക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. 27വെബ് സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഒരു ഇന്ത്യാക്കാരന് കൂടി മരിച്ചു.
കുവൈറ്റില്‍ കൊറോണ ബാധിച്ച ഒരാള്‍ക്കുകൂടി ജീവന് നഷ്ടമായി. പത്തു ദിവസമായി അത്യാഹിതവിഭാഗത്തിലായിരുന്ന 60 വയസ്സുള്ള ഇന്ത്യന്‍ പൗരനാണ് കൊറോണ വൈറസ് കാരണം മരിച്ചത്. കുവൈത്തില്‍ കൊറോണ മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യകാരന് ആണിത്. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1915 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ ആറുപേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് അന്വേഷണത്തിലാണ്.
ചികിത്സയിലുണ്ടായിരുന്നവരില്‍ 25 പേര് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു രോഗം ഭേദമായവരുടെ എണ്ണം 305 ആയി. നിലവില്‍ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: