കൊല്ലം : വീടിനുള്ളില്‍ ചാരായം വാറ്റിയ സിപിഎം പ്രവര്ത്തകന് പിടിയില്‍ പെരിയനാട് കുഴിയം സ്വദേശിയായ രാധാകൃഷ്ണപ്പിള്ളയാണ് അറസ്റ്റിലായത്. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു ചാരായം വാറ്റുന്ന യൂട്യൂബ് വീഡിയോ നോക്കിയാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.
അഞ്ചാലുംമൂട് സിഐ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണപിള്ള പിടിയിലായത്. ഞായറാഴ്ച രാത്രിയില്‍ 8 മണിയോടെയായിരുന്നു പോലീസ് രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ സമയം വീടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ചാരായം വാറ്റ് നടക്കുകയായിരുന്നു. 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിമുക്ത ഭടന് കൂടിയാണ് പിടിയിലായ രാധാകൃഷ്ണപിള്ള.
ഇത് കൂടാതെ കുണ്ടറയില്‍ മറ്റൊരു കേസില്‍ യു ട്യൂബ് നോക്കി ചാരായം വാറ്റിയ സംഘത്തെ പോലീസ് പിടികൂടി. വില്‍പ്പനയ്ക്കായി ചാരായം പ്രഷര്‍കുക്കര്‍ ഉപയോഗിച്ചു വാറ്റി കൊണ്ടിരുന്ന കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി ഡെന്‍സില്‍ ഗില്‍ബര്‍ട്ട് എന്നയാളും, പുന്തലത്താഴത്ത് രണ്ട് പ്രഷര്‍ കുക്കറുകളിലായി ചാരായം വാറ്റാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരുന്ന ഹാരിസ് എന്നുപേരുള്ള രണ്ടുപേരേയുമാണ് എക്സൈസ് പിടികൂടിയത്.
ഡെന്‍സിലിന്റെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ ചാരായം, 70 ലിറ്റര്‍ കോട പ്രഷര്‍കുക്കര്‍, കോപ്പര്‍ കോയില്‍ എന്നിവയും മറ്റ് രണ്ടു പ്രതികളുടെ വീട്ടില്‍ നിന്നും 100 ലിറ്റര്‍ കോട രണ്ട് പ്രഷര്‍കുക്കറുകള്‍ ചെമ്പ് കോയില്‍ ഘടിപ്പിച്ച ബക്കറ്റ് എന്നിവയും കണ്ടെടുത്തു.
അതേസമയം പേരയം ഭാഗത്തുള്ള ഒരു പലചരക്ക് കടയില്‍ നിന്നാണ് ചാരായം വാറ്റാനുള്ള ഉല്‍പ്പന്നങ്ങളുടെ കിറ്റ് ലഭിച്ചതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് തെരച്ചില്‍ നടത്തി. കടയുടമക്കെതിരെ കേസെടുക്കുമെന്നും എക്സൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: