കോഴിക്കോട് : ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസതാരമാണ് സച്ചിന്‍. ക്രീസില്‍ നിന്നും വിരമിച്ചിട്ടും ഗ്യാലറിയില്‍ പോലുമുള്ള സച്ചിന്റെ സാന്നിധ്യം ആരാധകര്‍ക്ക് നല്‍കുന്ന ആവേശം കുറച്ചൊന്നുമല്ല. ക്രിക്കറ്റ് ദൈവത്തിന്റെ പുസ്തകങ്ങള്‍ പോലും ആരാധനയോടെയാണ് ജനം ഉറ്റ് നോക്കുന്നത്.
ഇവയെല്ലാം ഉള്‍ക്കൊള്ളിച്ച് പുസ്തകങ്ങളുടെ പ്രത്യേക ഗ്യാലറി തന്നെ തയ്യാറാക്കിയിരിക്കുകയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്. ചരിത വിഭാഗം മേധാവി പ്രൊഫ. എം.സി. വസിഷ്ഠിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ഏപ്രില്‍ 24ന് സച്ചിന്റെ 47ാം ജന്മദിനമാണ് ഇതിനോടനുബന്ധിച്ചാണ് ഈ പുസ്തക ശേഖരം ഒരുക്കിയിട്ടുള്ളത്. പ്രധാന ലൈബ്രറിയോട് ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ബംഗാളി, ആസാമീസ്, ഇംഗ്ലീഷ് തുടങ്ങി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച 60 പുസ്തകങ്ങളാണ് ഇവിടുത്തെ ശേഖരത്തില്‍ ഉള്ളത്. നമ്മുടെയെല്ലാം വികാരമാണ് സച്ചിന്‍. അതുകൊണ്ടുതന്നെ ‘ക്രിക്കറ്റ് ദേശീയോദ്ഗ്രഥനത്തിന്’ എന്ന ആശയമാണ് പ്രത്യേക ഗ്യാലറിയുടെ അണിയറ ശില്‍പ്പികള്‍ മുന്നോട്ട് വെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: