Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആ ബാറ്റിനെ പറ്റി പല ടീമുകള്‍ക്കും സംശയമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി യുവരാജ് സിങ്

ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യന്‍ താരങ്ങളുടെ) ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചെന്നും താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 04:17 pm IST
inCricket

ന്യൂദല്‍ഹി: 2007ല്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലിഷ് പേസ് ബോളര്‍ സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറു സിക്‌സ് നേടിയ തന്റെ ബാറ്റിന്റെ കാര്യത്തില്‍ വിവിധ ടീമുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. സ്‌പോര്‍ട്‌സ് ടക്കിനു നല്‍കിയ അഭിമുഖത്തിലാണ് അന്ന് വിവിധ ടീമുകളിലെ താരങ്ങള്‍ക്ക് തന്റെ ബാറ്റിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നതായി യുവരാജ് വെളിപ്പെടുത്തിയത്. 

സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടിയതായും യുവരാജ് സിങ് പറഞ്ഞു. ഈ മത്സരത്തില്‍ 12 പന്തുകളില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി യുവരാജ് അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നില്‍ ഫൈബര്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമാണോയെന്നും മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. ഇതോടെ ബാറ്റുകൊണ്ടുപോയി പരിശോധിച്ചുനോക്കാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. 

ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യന്‍ താരങ്ങളുടെ) ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചെന്നും താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.

സത്യത്തില്‍ എനിക്കേറെ പ്രിയപ്പെട്ട ബാറ്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത്. അതുപോലൊരു ബാറ്റുകൊണ്ട് പിന്നീട് ജീവിതത്തിലൊരിക്കലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് 2011 ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന ബാറ്റും എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് യുവരാജ് പറഞ്ഞു.

ലോകകപ്പിനു മുന്നോടിയായി ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ധോണിക്കുണ്ടായിരുന്ന തലവേദനയെക്കുറിച്ചും യുവരാജ് വെളിപ്പെടുത്തി. റെയ്‌നയ്‌ക്ക് എക്കാലവും ധോണിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. യൂസഫ് പഠാനും ആ സമയത്ത് ഉജ്വല ഫോമിലായിരുന്നു. ഞാനും സ്വതവേ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. പക്ഷേ, റെയ്‌ന അന്ന് അത്ര മികച്ച ഫോമിലായിരുന്നില്ല. അന്ന് ടീമില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാരൊന്നുമില്ലായിരുന്നു. ഞാനാകട്ടെ മികച്ച ഫോമിലാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ എന്നെ ഉള്‍പ്പെടുത്താതെ നിര്‍വാഹമില്ലെന്നായി. മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയും യുവരാജ് പുകഴ്‌ത്തി. തന്റെയുള്ളിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്തത് ഗാംഗുലിയാണെന്ന് യുവരാജ് പറഞ്ഞു.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.