ലണ്ടന്‍: മനുഷ്യരാശിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യനിര്‍മിതമെന്ന് വെളിപ്പെടുത്തി നോബേല്‍ സമ്മാന ജേതാവ്. ചൈനയാണ് ഈ മാരക വൈറസിന്റെ സൃഷ്ടാക്കള്‍. ചൈനീസ് ലബോറട്ടറിയില്‍ എയ്ഡ്സിനെതിരായ വാക്സിന്റെ നിര്‍മാണത്തിലായിരുന്നു അവര്‍. ഇവിടെ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്നും പ്രശസ്ത വൈറോളജിസ്റ്റായ ലൂക്ക് അന്റോണ്‍ മൊണ്ടിനേര് വെളിപ്പെടുത്തി. എയിഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റാണ് മൊണ്ടിനേര്. ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തലാണ് ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.
2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോ സേഫ്റ്റി ലബോറട്ടറി എയിഡ്സിനെതിരായ വാക്സിനു വേണ്ടി പലതരം വൈറസുകളെ പരീക്ഷിക്കുയാണ്. ഇത്തരത്തിലുള്ള പരീക്ഷണമാകാം കൊറോണ വൈറസിന്റേയും ഉത്ഭവത്തിലേക്ക് വഴിമാറിയത്. ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ് ഭീഷണി ചൈനയുടെ വ്യാവസായിക അപകടമാണ്. അമേരിക്ക അടക്കം ലോകരാഷ്ട്രങ്ങള്‍ ഇതേ ആരോപണവുമായി നേരത്തേ രംഗത്തെയിരുന്നു. അതിനിടെയാണു ചൈനീസ് വൈറിസന്റെ ഉത്ഭവം സംബന്ധിച്ച് നോബേല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍.
ലോകത്ത് ദുരന്തം വിതച്ചുകൊണ്ടുള്ള കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണ് ഉത്തരവാദിയെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനില്‍ ആരംഭിച്ച കോവിഡില്‍ ഇതുവരെ 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. ചൈന ഇതിന് ഉത്തരവാദിയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് നടപടിയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട്. അതുകൊണ്ടാണ് കൃത്യമായ കണക്കുകള്‍ പോലും പുറത്തുവിടാതിരുന്നത്. നിലവില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നോക്കാം. യുഎസ് തങ്ങളുടെ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തിവരികയാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നും ചോര്‍ന്നതാണെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ചൈന അവകാശപ്പെടുന്ന വിധത്തില്‍ വവ്വാലുകള്‍ വഴിയല്ല വൈറസ് ചോര്‍ന്നതെന്നും യുഎസ് വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: