തിരുവനന്തപുരം: ഒറ്റ രാത്രികൊണ്ട് ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ മുഴുവന്‍ സ്പ്രിങ്ക്ളര്‍ കമ്പനിയുടെ കൈവശം എത്തിയെന്നും സംസ്ഥാനം ഡാറ്റാ മാഫിയയുടെ പിടിയിലാണെന്നും കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പറയുന്നത് എല്ലാം തിരികെ വാങ്ങി എന്നാണ്. സ്പ്രിങ്ക്ളറിന് കിട്ടേണ്ടതെല്ലാം കിട്ടി. ചെയ്യേണ്ടതെല്ലാം ചെയ്തു. ഉപയോഗിക്കേണ്ടതെല്ലാം ഉപയോഗിച്ചു. ശേഷം തിരിച്ചുകിട്ടിയിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
ലാഭക്കൊതിയും കച്ചവടക്കണ്ണുമുള്ള ഇക്കൂട്ടര്‍ കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തില്‍ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തിയെന്നും മുഖ്യമന്ത്രി അവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് രാജകീയ സ്വീകരണം നല്കി എതിരേറ്റെന്നും പോസ്റ്റില്‍ പറയുന്നു. കൊറോണ കാലത്ത് ചികിത്സയിലായവരുടെ മുഴുവന്‍ വിവരങ്ങളും ഉപാധികളുമില്ലാതെ കൈമാറി.
ഈ കമ്പനിക്ക് എന്താണ് ഇത്ര വല്യ മഹത്വം? സ്പ്രിങ്ക്ളറിനോളം കഴിവും കെല്‍പ്പുമുള്ള സ്ഥാപനങ്ങള്‍ നമുക്കില്ലേ? ഐറ്റി മിഷന്, സി ഡാക്, കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, തുടങ്ങിയ സ്ഥാപനങ്ങളുടെ ഡവലപ്പര്‍മാര്‍ സ്പ്രിങ്ക്ളറിനേക്കാള്‍ മെച്ചപ്പെട്ട വൈദഗ്ധ്യം പുലര്‍ത്തുന്നവരും ഇത്തരം ഒരു ആപ്ലിക്കേഷന്‍ നിര്‍മിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരുമാണ്.
അവരെയെല്ലാം ഒഴിവാക്കി ഒരു വിദേശ കമ്പനിയുടെ മുമ്പില്‍ എല്ലാ വിവരങ്ങളും വലിച്ചെറിഞ്ഞു കൊടുത്ത കേരള സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടേണ്ടതാണെന്നും കുമ്മനം പറയുന്നു. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്നതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. സര്‍ക്കാരിന്റെ ഓണ്ലൈന്് റേഡിയോ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും 1500 ആളുകളുടെ ഈമെയിലും വിലാസവും പാസ് വേര്‍ഡും ചോര്‍ന്നുവെന്നും എത്തികില്‍ ഹാക്കേഴ്സ് വ്യക്തമാക്കുന്നു.
വിദേശത്തുള്ള ഇന്റല്‍ കോര്‍പ്പറേഷനും ഒഹായൊ സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന സര്‍വേ സുതാര്യമല്ലെന്ന് പരാതിയുണ്ട്. ഏതൊരു വിദേശ ഏജന്‍സിയുമായും കരാര്‍ ഉണ്ടാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. പക്ഷെ അതും ഉണ്ടായില്ല. മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചതുകൊണ്ടോ തമസ്ക്കരിച്ചതുകൊണ്ടോ ഡാറ്റ വില്‍പ്പനയുടെ ഗൗരവം കുറയില്ലെന്നും സാമ്രാജ്യത്വ ശക്തികളുടെ പാവയായി മാറിയ കേരള സര്‍ക്കാര്‍ ഇതിനെല്ലാം സമാധാനം പറയേണ്ടി വരുമെന്നും കുമ്മനം ഫേസ് ബുക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: