കോഴിക്കോട്:സെല്‍ഫോണ്‍ പണിമുടക്കിയാല്‍ ജീവത താളം തന്നെ തകിടം മറിയും. ഓരോ വ്യക്തിയുടെയും നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത വിധം സ്വാധീനം സെല്ഫോണിനുണ്ട്. ഒരു ദിവസം അതൊന്നു പണിമുടക്കിയാല്‍ ശ്വാസം നിലച്ചപ്പോലെ നിശ്ചലമായി പോകും എല്ലാം.അപ്പോള്‍ ഈ കൊറോണക്കാലത്ത് അതും കൊറോണ പ്രതിരോധ പ്രവര്‍ത്തനങളുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പോലീസ് ഉദ്യോഗസ്ഥരുടെ മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെ ഫോണ്‍ പണിമുടക്കിയാല്‍ കൊറോണയെ പ്രതിരോധിക്കാനുള്ള വജ്രായുധം തന്നെ നഷ്ടപ്പെട്ടപ്പോലെയാകും.
അങ്ങിനെ നാടിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവരോടൊപ്പം അവരുടെ ഫോണിന്റെ രക്ഷകനായി ഒരു കൂട്ടം ആളുകള്‍ ഉണര്‍ന്നിരിക്കുന്നു. കെ എസ് ആര് ടി സി ക്ക് എതിര്‍വശം റോയല്‍ പ്ലാസ ബില്‍ഡിങ്ങില്‍ സെല്‍ ഫോണിക്സ് എന്ന സ്ഥാപനം നടത്തുന്ന എം വി .അനൂപ് ഒപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കൈലാസ് നാഥ്, നിഷാദ്, ഇര്ഫാന് എന്നിവരും.
ആള് കേരള മൊബെയില്‍ ഫോണ്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.
പോലീസ് കണ്‍ട്രോള്‍റൂം ആശുപ്രതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കേടായ ഫോണുകള്‍ ശേഖരിച്ച് സര്‍വ്വീസ് ചാര്‍ജില്ലാതെ ശരിയാക്കി തിരിച്ചേല്‍പ്പിക്കും. ഇതിനകം നിരവധി ഫോണുകള്‍ ഇവര്‍ ശരിയാക്കി നല്കി കഴിഞ്ഞു. സ്പെയര്‍ പാര്‍ട്സുകള്‍ മാറ്റാനുണ്ടെങ്കില്‍ അതിന്റെ വില നല്‍കേണ്ടി വരും.
പോലീസ് അസോസിയേഷന് പ്രവര്‍ത്തകരും കേടായ ഫോണുകള്‍ ശേഖരിച്ച് അനൂപിനെ ഏല്‍പ്പിക്കും. എന്നാല്‍ പൊതു ജനങ്ങളുടെ ഫോണുകള്‍ക്ക് ഈ സേവനം ലഭ്യമല്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ സംവിധാനം.വിളിക്കാനുള്ള നമ്പര്‍:+91 98952 24225.
ചിത്രവും വാര്‍ത്തയും; എം ആര് ദിനേശ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: