മനാമ: മലയാള കാവ്യസാഹിതിയുടെ ബഹ്റൈന്‍ ചാപ്റ്ററിന്റെ ഭരണ സമിതിയെ തെരഞ്ഞെടുത്തു സംസ്ഥാന പ്രസിഡന്റ് ( കേരളം കാവാലം അനിലിന്റെ അധ്യക്ഷതയില്‍ നടത്തിയ തത്സമയയോഗത്തില് സംസ്ഥാന ജനറല്‍ സെക്രട്ടറി (കേരളം) സുഷമ ശിവരാമന് പങ്കെടുത്തു.
അംഗസംഖ്യ വിപുലീകരണത്തിനായി എക്സിക്യൂട്ടീവ് തീരുമാനമനുസരിച്ച് സാഹിത്യാഭിരുചിയുള്ളവരെ ചേര്‍ക്കുവാന്‍ തീരുമാനിച്ചു.
2019 , 2020 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥ / കവിത / നോവല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് എല്ലാവര്‍ഷവും ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാവ്യസാഹിതീ പുരസ്കാരം ഏര്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍:
സുനില്‍ മാവേലിക്കര ( പ്രസിഡന്റ്)
സതീഷ് നാരായണന് (സെക്രട്ടറി)
അജിത് മാത്തൂര്‍ (ഖജാന്‍ജി)
വി ആര് സത്യദേവ് ( സംഘടനാ സെക്രട്ടറി)
ഷീജാ ജയന് (വൈസ് പ്രസിഡന്റ്)
മായ കിരണ്‍ (ജോ. സെക്രട്ടറി)
കമ്മിറ്റി അംഗങ്ങള്‍:
ബാലചന്ദ്രന് കൊന്നേക്കാട്,
നീത, ആദര്‍ശ് മാധവന് കുട്ടി,
സുഭാഷ് വെണ്മണി,
റിതിന് രാജ്,
സുമ സതീഷ്, രഞ്ജു വര്‍ക്കല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: