ന്യൂദല്‍ഹി: കോവിഡ് രോഗവ്യാപനത്തില്‍ നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തിനുള്ള പങ്ക് ഉയര്‍ത്തിക്കാട്ടിയ കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവും പ്രശസ്ത ഗുസ്തി താരവുമായ ബബിത ഫോഗട്ടിനു നേരേ മതമൗലിക വാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. എന്നാല്‍, കോവിഡ് വ്യാപനത്തെ സംബന്ധിച്ച പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നെന്നു ഭീഷണിപ്പെടുത്തി ശബ്ദം അടപ്പിക്കാന്‍ നോക്കേണ്ടെന്ന മറുപടിയുമായി ബിജെപി അംഗം കൂടിയായ ബബിത വ്യക്തമാക്കി.
നിസാമുദ്ദീനിലെ തബ്ലീഗി ജമാ അത്ത് പരിപാടിയാണ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് മുഖ്യ കാരണമെന്നായിരുന്നു ബബിതയുടെ ട്വീറ്റുകള്‍. ‘ നിങ്ങളുടെ നാട്ടില്‍ അത് പരത്തുന്നത് വവ്വാലുകള്‍ ആയിരിക്കാം, ഇന്ത്യയില്‍ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ്’ നിസാമുദ്ദീന്‍ ഇഡിയറ്റ്സ് എന്ന ഹാഷ്ടാഗോടുകൂടി ബബിത ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേയാണു അസഭ്യവും അശ്ലീലവും നിറഞ്ഞ മറുപടിയുമായി മതമൗലികവാദികള്‍ രംഗത്തെത്തിയത്. കൊറോണ ഇന്ത്യയുടെ രണ്ടാമത്തെ വലിയ പ്രശ്നമാണെന്നും നിസാമുദ്ദീന്‍ തബ്ലീഗ്ജ മാ അത്ത് ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എന്നൊരു ട്വീറ്റും ബിജെപി നേതാവ് കൂടിയായ ബബിത ചെയ്തിരുന്നു. ഈ ട്വീറ്റുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഗുസ്തി താരത്തിനെതിരേ ഉയര്‍ന്നത്. ബബിതയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര് ട്വിറ്ററിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബബിതയെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.
തബ്ലീഗി ജമാ അത്തിനെതിരേ ചില ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൂടി ധാരാളം പേര് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എനിക്കവരോട് പറയാനുള്ളത്, ഞാന്‍ സൈറ വാസിം അല്ല, ഞാന്‍ ഭീഷണിക്ക് വഴങ്ങുകയുമില്ല. ഞാനെന്റെ രാജ്യത്തിനു വേണ്ടി എപ്പോഴും പോരാടിക്കൊണ്ടിരിക്കും.’ ട്വീറ്റുകളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്നും തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ബബിത വീണ്ടും വ്യക്തമാക്കി.
അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗല്‍ ഗുസ്തിതാരമായ മഹാവീര്‍ ഫോഗട്ടിന്റെയം അദ്ദേഹത്തിന്റെ മക്കളായ ബബിതഗീത ഫോഗട്ട് സഹോദരിമാരുടെയും ജീവിതമായിരുന്നു. ഇതില്‍ ഗീതയുടെ കൗമാര കാലം അവതരിപ്പിച്ച നടിയായിരുന്നു കശ്മീര്‍ സ്വദേശിയായ സൈറ വാസിം. ദംഗലിലൂടെ ദേശീയ പുരസ്കാരം നേടിയ സൈറയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നെങ്കിലും മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് അവര്‍ സിനിമ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ വിഷയം ഓര്‍മപ്പെടുത്തിയാണ് താന്‍ സൈറ വാസിം അല്ലെന്നും ബബിതയാണെന്നും താനൊരു ഭീഷണിക്കും വഴങ്ങില്ലെന്നു പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: