കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം സ്വദേശി ദുബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടിൽ പുരുഷോത്തമന്റെ മകൻ അശോകനാണ് മരിച്ചത്.
ഉച്ചയോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കൊവിഡ് ആണെന്ന് ബോദ്ധ്യപ്പെട്ടതോടെ താമസിച്ചിരുന്ന മുറിയിൽ അശോകനെ കയറ്റിയില്ലെന്നാണ് വിവരം. ഇതോടെയാണ് ആത്മഹത്യ ചെയ്തത്. കൂടുതൽ വിവരങ്ങൾ തിരക്കുകയാണ് ബന്ധുക്കൾ.
മൃതദേഹം നാട്ടിലെത്തിയ്ക്കാൻ കഴിയില്ലെന്നാണ് വിവരം. ഭാര്യയും മക്കളുമടക്കം നാട്ടിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: