Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാസികളുടെ പ്രശ്‌നങ്ങള്‍: കേന്ദ്രത്തിന്റേത് കൃത്യമായ ഇടപെടല്‍; പ്രതിപക്ഷവും ഏഷ്യാനെറ്റും നടത്തുന്നത് കുപ്രചരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറല്ല. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 02:40 pm IST
in India

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന പ്രവാസികളുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടലുകളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പ്രതിപക്ഷം അനാവശ്യമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും ഏഷ്യാനെറ്റ് പോലുള്ള ചാനലുകള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കി കുപ്രചരണം നടത്തുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറല്ല. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിര്‍ദ്ദേശമെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനല്‍ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും തനിക്കു മുന്നില്‍ വന്ന പ്രവാസ ലോകത്തെ ആശങ്കകളില്‍ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. പ്രതിപക്ഷത്തിന് അറിയാവുന്നത് കേന്ദ്രത്തിനെ കുറ്റപ്പെടുത്തുക എന്നത് മാത്രമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലെത്തിക്കാനാകില്ലെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യാസ് താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന് താന്‍ പറഞ്ഞതായിട്ടാണ് ഏഷ്യാനെറ്റ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണോ ഏഷ്യാനെറ്റ് പഠിച്ച മാധ്യ ധര്‍മ്മമെന്നും കേന്ദ്ര മന്ത്രി ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനല്‍ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നില്‍ വന്ന പ്രവാസ ലോകത്തെ ആശങ്കകളില്‍ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവര്‍ക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ , കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തു ചാടി നടപടികള്‍ എടുക്കാത്തത്.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറല്ല. എന്നാല്‍, പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്

ലോക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന വിമാനക്കമ്പനികളോടുള്ള നിര്‍ദ്ദേശം.

ലോക്ഡൗണ്‍ കാലയളവില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തീയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികള്‍ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികള്‍ എന്നെ അറിയിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം ഇപ്പോള്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന നമ്മുടെ പൗരന്മാര്‍ക്ക് മടക്കയാത്രയ്‌ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടല്‍ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും.

ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങള്‍ ഞാന്‍ സാന്ദര്‍ഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തില്‍, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമുള്ള ചര്‍ച്ചകള്‍ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ… പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരുണ്ടാകും എന്നു കൂടി ഓര്‍ത്താല്‍ നന്ന്

Tags: muraleedharancovidNRICoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

World

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഭീഷണി : 2026 ൽ കാനഡയിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരാകാനുള്ള ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.