Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാഷ്‌ട്ര സേവന സജ്ജം ഈ സംഘപ്രവര്‍ത്തകര്‍

സംഘത്തിന്റെ എഴുപതിനായിരത്തോളം ശാഖകളും ആര്‍എസ്എസ് പിന്തുണയുള്ള മൂന്ന് ഡസനോളം സംഘടനകളും രാജ്യത്തെ സഹായിച്ചു വരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ (എന്‍എംഒ), എബിവിപി, ബിഎംഎസ് തുടങ്ങി നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും വയോധികരുമായി ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാനും രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും സംഘടനയില്‍ അംഗങ്ങളായ 5000 ഡോക്ടര്‍മാരെയാണ് എന്‍എംഒ ചുമതലപ്പെടുത്തിയിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 11:27 am IST
in Parivar
മധ്യപ്രദേശില്‍ ഭക്ഷണ കിറ്റുകള്‍ തയാറാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

മധ്യപ്രദേശില്‍ ഭക്ഷണ കിറ്റുകള്‍ തയാറാക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

പ്രകൃതി ദുരന്തങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും രാഷ്‌ട്രീയ സ്വയംസേവക സംഘം എന്നും സമൂഹത്തിനൊപ്പം ശക്തമായി നിന്നിട്ടുണ്ട്. ഇന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യമെമ്പാടും ഉടലെടുത്തിട്ടുള്ള പ്രതിസന്ധിയിലും ആര്‍എസ്എസ് സേവനരംഗത്ത് സജീവമാണ്.  

സംഘത്തിന്റെ എഴുപതിനായിരത്തോളം ശാഖകളും ആര്‍എസ്എസ് പിന്തുണയുള്ള മൂന്ന് ഡസനോളം സംഘടനകളും രാജ്യത്തെ സഹായിച്ചു വരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ (എന്‍എംഒ), എബിവിപി, ബിഎംഎസ് തുടങ്ങി നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും വയോധികരുമായി ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാനും രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും സംഘടനയില്‍ അംഗങ്ങളായ 5000 ഡോക്ടര്‍മാരെയാണ് എന്‍എംഒ ചുമതലപ്പെടുത്തിയിരിക്കുന്നത്. വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ ലാഭ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ വന്‍ തോതില്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യ ഭാരതി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.  

അവസരത്തിനൊത്ത് ഉയര്‍ന്ന് സ്വയംസേവകര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ആര്‍എസ്എസ് ഊര്‍ജ്ജസ്വലരായി രംഗത്തെത്തി. ദല്‍ഹിയില്‍ 4500ല്‍ പരം സ്വയം സേവകരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദിവസവും 1,30,000 ഭക്ഷണപ്പൊതികളാണ് എത്തിച്ചുകൊടുക്കുന്നത്. കൂട്ടം കൂടുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം. ജിബി റോഡിലെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നു.  

കേരളത്തില്‍ ഓരോ ദിവസവും നൂതന സേവന പ്രവര്‍ത്തനങ്ങളുമായാണ് സ്വയംസേവകര്‍ മുന്നോട്ട് വരുന്നത്. ഭക്ഷണപ്പൊതി, പലവ്യഞ്ജന വിതരണം കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളവും ഭക്ഷണവും എത്തിച്ചു. ഭക്ഷണമില്ലാതെ വയനാട്ടില്‍ അകപ്പെട്ട അമേഠിക്കാരായ തൊഴിലാളികള്‍ക്ക് ആഴ്ചകളോളം ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു. പാലക്കാട്ട് പല അഗതിമന്ദിരങ്ങളിലായി കഴിയുന്ന ഇരുനൂറോളം വൃദ്ധജനങ്ങളുടെ വ്യക്തി ശുചിത്വം പാലിക്കുന്നത് കണക്കിലെടുത്ത് കേരള സംസ്ഥാന ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് സംഘടനയുമായി ചേര്‍ന്ന് സൗജന്യമായി മുടി മുറിച്ചു നല്‍കി.

ആസാമില്‍ 410 ഗ്രാമങ്ങളിലുള്ള 14,513 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാമഗ്രികളും എത്തിച്ചു. മോങ്കള്‍ദൊയ്, ഗോല്‍പാര, ഹോജായ്, സൗത്ത് കാംരൂപ് ജില്ല, ഗുവാഹത്തിയിലെ കേശാബ് നഗര്‍, പലസ്ബരി, കാംരൂപ്, ശിവ്‌സാഗര്‍, ധൂബ്‌രി എന്നിവിടങ്ങൡ പലവ്യഞ്ജന കിറ്റുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ലോക്ഡൗണില്‍ ത്രിപുരയില്‍ അകപ്പെട്ടുപോയ വിദ്യാര്‍ഥികള്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കുന്നു.

ഉത്തര്‍പ്രദേശില്‍ മുപ്പത്തഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ വഴി എണ്ണായിരത്തില്‍പരം ജനങ്ങള്‍ക്കാണ് ആര്‍എസ്എസ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2000 കുടുംബങ്ങള്‍ക്ക് റേഷനും 74,000 ഭക്ഷണപ്പൊതികളും ഇതുവരെ നല്‍കി. സംസ്ഥാനത്ത് ദുരിതാശ്വാസക്യാംപുകളും ആരംഭിച്ചു. മീററ്റില്‍ 28 ജില്ലാ യൂണിറ്റുകള്‍ രൂപീകരിച്ച് 1720 സ്വയംസേവകരടങ്ങുന്ന 9 വിഭാഗമായി തിരിച്ചാണ് പ്രവര്‍ത്തനം.

മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറി എത്തിച്ചു നല്‍കുന്ന ജോലി ഏറ്റെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ബര്‍വാനി ജില്ലയില്‍ മുന്നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിച്ചു. ഇതുവരെ 74,913 മാസ്‌ക്കുകളാണ് നിര്‍മിച്ചത്. രാജസ്ഥാനില്‍ മാര്‍ച്ച് 15 മുതല്‍ 8213 സ്വയംസേവകര്‍ ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ദിവസവും ഭക്ഷണപ്പൊതികളും റേഷന്‍ സാമഗ്രികളും വിതരണം ചെയ്യുന്നു.  

കര്‍ണാടകയില്‍ ആവശ്യക്കാര്‍ക്ക് 71667 റേഷന്‍ കിറ്റുകള്‍, 1 ലക്ഷം ഭക്ഷണപ്പൊതികള്‍, 51000 മാസ്‌ക്കുകള്‍, എന്നിവയാണ് 8400ല്‍ പരം സ്വയംസേവകരുടെ പരിശ്രമത്തിന്റെ ഫലമായി വിതരണം ചെയ്തത്. മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘത്തിനായി. ബെംഗളൂരു, ബഗല്‍ക്കോട്ട്, മൈസൂരു, മംഗ്ലൂരു, ഹുബ്ബള്ളി, ശിവമോഗ്ഗ തുടങ്ങിയ ഇടങ്ങളില്‍ റേഷന്‍, ഭക്ഷണപ്പൊതികളും ദിവസേന എത്തിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് രക്ത ദൗര്‍ലഭ്യമുള്ള രക്തബാങ്കുകള്‍ക്ക് മതിയായ രക്തം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്തു. കെങ്കേരി, വിജയ്‌നഗര്‍, ദീപാഞ്ജലി നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ രക്തദാന ക്യാംപെയ്‌നും സംഘടിപ്പിച്ചു. ഇത്തരത്തില്‍ 250 യൂണിറ്റ് രക്തമാണ് ശേഖരിച്ചു നല്‍കിയത്.  

തെലങ്കാനയില്‍ 25000 കുടുംബങ്ങള്‍ക്ക് 2700 സ്വയംസേവകര്‍ പലവ്യഞ്ജനങ്ങള്‍ എത്തിച്ചു. ഹൈദരാബാദിലെ പുരനപൂല്‍ പോലീസ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളവര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്തു. റേഷന്‍ കടകളിലും മറ്റ് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്നിടത്തും ജനങ്ങള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്താനും സ്വയം സേവകര്‍ പോലീസിനെ സഹായിക്കുന്നുണ്ട്.  

മഹാരാഷ്‌ട്രയില്‍ ജനകല്യാണ്‍ സമിതിയും കേശവ് സൃഷ്ടി മൈ ഗ്രീന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സ്വയംസേവകര്‍ കഴിഞ്ഞ ആഴ്ചകളില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷണമെത്തിച്ചു. 1.2 ലക്ഷം ജനങ്ങള്‍ക്ക് 17 സമൂഹ അടുക്കളകള്‍ വഴി രണ്ടു നേരവും ഭക്ഷണമെത്തിച്ചു നല്‍കുന്നു.  

മാതൃകാപരമായ സേവനവുമായി വിഎച്ച്പി

രാജ്യത്തെ 2500ഓളം ഇടങ്ങളിലായി ഏഴ് ലക്ഷം ഭക്ഷണപ്പൊതികള്‍ വിഎച്ച്പി വിതരണം ചെയ്തു. മാര്‍ച്ച് 26 മുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചു.  

നാല് ലക്ഷം ജനങ്ങള്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഗുരുദ്വാരകളുമായി ചേര്‍ന്ന്, കുഞ്ഞുങ്ങള്‍ക്ക് പാല്‍, സുരക്ഷാ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കുടിവെള്ളം, രോഗികള്‍ക്ക് ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നു.  

(അവലംബം, ഓര്‍ഗനൈസര്‍ വാരിക)

Tags: ആര്‍എസ്എസ്ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.