Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളുടെ കണ്ണില്‍ പൊടിയിടരുത്

വിവിധ ജില്ലകള്‍ക്കായി ഇതിനു വേണ്ടി മാറ്റിവച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്തായത്. ഓരോ ജില്ലയിലും രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് വായ്‌പയ്‌ക്കായി അപേക്ഷിച്ചിട്ടുള്ളത്. പതിനാല് ജില്ലകളിലും ചുരുങ്ങിയത് രണ്ടരലക്ഷം കണക്കാക്കിയാല്‍ മൊത്തം 35 ലക്ഷം അപേക്ഷകര്‍. ഇവര്‍ക്കെല്ലാവര്‍ക്കും 2000 കോടി രൂപ വീതം വച്ചാല്‍ ഒരാള്‍ക്ക് 6000 രൂപ പോലും കൊടുക്കാന്‍ കഴിയില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 11:00 am IST
in Editorial

സഹസ്രകോടികളുടെ കണക്കു പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാരിന്റെ അഭ്യാസങ്ങള്‍ ഈ ദുരന്തകാലത്തും തുടരുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 20,000 രൂപ വരെ വായ്‌പ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വെറുംവാക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊറോണ പാക്കേജിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്‌പ നല്‍കുമെന്ന് പറഞ്ഞിട്ടുള്ളത്. 2000 കോടി രൂപ ഇതിനായി മാറ്റിവച്ചു എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവിധ ജില്ലകള്‍ക്കായി ഇതിനു വേണ്ടി മാറ്റിവച്ച തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്തായത്. ഓരോ ജില്ലയിലും രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് വായ്‌പയ്‌ക്കായി അപേക്ഷിച്ചിട്ടുള്ളത്. പതിനാല് ജില്ലകളിലും ചുരുങ്ങിയത് രണ്ടരലക്ഷം കണക്കാക്കിയാല്‍ മൊത്തം 35 ലക്ഷം അപേക്ഷകര്‍. ഇവര്‍ക്കെല്ലാവര്‍ക്കും 2000 കോടി രൂപ വീതം വച്ചാല്‍ ഒരാള്‍ക്ക് 6000 രൂപ പോലും കൊടുക്കാന്‍ കഴിയില്ല.

35 ലക്ഷം പേര്‍ക്ക് 10,000 രൂപ വീതമെങ്കിലും വായ്‌പ നല്‍കണമെങ്കില്‍ കുറഞ്ഞത് 3500 കോടി രൂപ വേണ്ടി വരുമെന്നര്‍ത്ഥം. പ്രഖ്യാപനം നടത്തി കൈയടി വാങ്ങിയ ശേഷം പദ്ധതി കുളത്തിലിറക്കുന്ന പരിപാടിയാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. വായ്‌പക്ക് അപേക്ഷിച്ചവരില്‍ പരമാവധി പേരെ പാര്‍ട്ടി സംവിധാനവും സിഡിഎസ്, അയല്‍ക്കൂട്ട ചുമതലക്കാരെയും ഉപയോഗിച്ച് അപേക്ഷകള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുമുണ്ട്. വിവിധ കാരണങ്ങള്‍ പറഞ്ഞ് വായ്‌പാ അപേക്ഷകരെ അനര്‍ഹരാക്കുമെന്നും ഉറപ്പാണ്. 1000 രൂപയില്‍ കൂടുതല്‍ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തവരും അയല്‍കൂട്ടത്തില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ വായ്‌പകള്‍ എടുത്തിട്ടില്ലാത്തവരുമായ കുടുംബശ്രീ അംഗങ്ങളെ മാത്രമേ വായ്‌പയ്‌ക്ക് പരിഗണിക്കുകയുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. മൂന്നുമാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അയല്‍കൂട്ടയോഗത്തില്‍ പങ്കെടുക്കാത്തവര്‍, മറ്റ് വായ്‌പകളുടെ തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയിലധികമുള്ള ധനസഹായത്തിന് അര്‍ഹരായവരോ അവരുടെ കുടുംബത്തിലുള്ളവരോ എന്നിവരും ഈ വായ്‌പയ്‌ക്ക് അര്‍ഹരല്ല.  

ലോക്ഡൗണ്‍ കാലത്ത് മൂന്നുമാസത്തേക്ക് കേന്ദ്രം 1000 രൂപ അധികപെന്‍ഷന്‍ നല്‍കുന്നുണ്ട്. അത് വാങ്ങുന്നവര്‍ സ്വാഭാവികമായും വായ്‌പയ്‌ക്ക് അര്‍ഹരാകില്ല. മാത്രമല്ല, വായ്‌പ ആവശ്യമുള്ള സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങള്‍ സ്വാഭാവികമായും കിട്ടാവുന്ന വായ്‌പകളെല്ലാം വാങ്ങുന്നവരായിരിക്കും. അതുകൊണ്ടു തന്നെ മൂന്ന്് വായ്‌പകളില്‍ കൂടുതല്‍ എന്ന പരിധിക്കുള്ളില്‍ പെടുന്നവരായിരിക്കും അപേക്ഷകരില്‍ കൂടുതലും. ഇങ്ങനെ നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ലോക്ഡൗണിന്റെ കഷ്ടതകളനുഭവിക്കുന്നവരില്‍ ഒരു വലിയ വിഭാഗം സര്‍ക്കാരിന്റെ വായ്‌പാപദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നില്ല.

മാത്രമല്ല, നൂറ് ശതമാനം തിരിച്ചടവ് കണക്കാക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്‌പ നല്‍കുന്നത് ബാങ്കുകളാണ്. ഈ പദ്ധതിയുടെ നടത്തിപ്പിലൂടെ അര്‍ഹരായവര്‍ക്ക് വായ്‌പ ലഭിക്കാതിരിക്കാനുള്ള ഇടപെടല്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ചുരുക്കം. ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വീതം ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക പൂര്‍ണമായും കേന്ദ്രത്തില്‍ നിന്നുള്ളതാണ് എന്നതിനാല്‍ ആ പ്രഖ്യാപനവും പൊള്ളയാണെന്ന് പറയാതിരിക്കാനാവില്ല.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജില്‍ കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 14,000 കോടിയും ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശികയായ കോടികളുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ബാക്കിവരുന്ന ചെറിയ തുക കൊറോണ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് എത്രകണ്ട് ഉപകരിക്കുമെന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. 9 ശതമാനം പലിശ ഈടാക്കിക്കൊണ്ട് പാവപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന വായ്‌പയില്‍ ഒളിഞ്ഞുകിടക്കുന്ന കള്ളക്കള്ളിയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കുറേ കോടികളുടെ കണക്കുകള്‍ അവതരിപ്പിച്ച് പാക്കേജ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഭ്യാസം തിരിച്ചറിയാനുള്ള ബുദ്ധി കേരള ജനതയ്‌ക്കുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത് നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)
Kerala

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.