ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. മരണം 420. രോഗം ഭേദപ്പെട്ടവര്‍ 1,515. 325 ജില്ലകള്‍ വൈറസ് പടര്‍ന്നുപിടിക്കാതെ സുരക്ഷിതമായി നില്ക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളേക്കാള്‍ കൊറോണാ പരിശോധന ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചാണ് ഇന്ത്യയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തുന്നതെന്ന് ഐസിഎംആര്‍ വക്താവ് ഡോ. ആര്.ആര്. ഗംഗാഖേദ്ക്കര്‍ അറിയിച്ചു.
അമേരിക്കയില്‍ 5.3 പേരെയും ബ്രിട്ടണില്‍ 3.4 പേരെയും ജപ്പാനില്‍ 11.7 പേരെയും ഇറ്റലിയില്‍ 6.7 പേരെയും പരിശോധിച്ചാണ് ഒരു പോസിറ്റീവ് കേസ് കണ്ടെത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 2,90,401 ടെസ്റ്റുകള്‍ നടത്തിക്കഴിഞ്ഞു. പ്രതിദിനം 30,000 എന്ന തോതിലേക്ക് പരിശോധനകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. 176 ഐസിഎംആര്‍ ലാബുകളും 78 സ്വകാര്യ ലാബുകളിലുമായാണ് പരിശോധന നടത്തുന്നതെന്നും ഐസിഎംആര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: