കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള (ഔട് പാസ്’ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൊറോണയുടെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്കി. കുവൈത്തിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്ക്ക് ഇത് പ്രയോജനപ്പെടുമെന്ന് അദേഹം അറിയിച്ചു. പാസ്പ്പോര്‍ട്ട് കയ്യില്‍ ഇല്ലാത്ത പൊതുമാപ്പ് യാത്രക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനു അഞ്ച് ദിനാര്‍ ഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
1400ലധികം ഇന്ത്യാക്കാരാണ് ഇന്ന് കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. രാവിലെ എട്ടു മുതലാണ് ആഭ്യന്തരമന്ത്രാലയം ക്രമീകരിച്ച കേന്ദ്രങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ രേഖകള്‍ സ്വീകരിച്ചു തുടങ്ങിയത്. ജലീബ് അല്‍ ഷുയൈബിലും ഫര്വാനിയിലുമായി രാവിലെ തന്നെ 1400ഓളം ഇന്ത്യാക്കാരാണ് എത്തിചേര്‍ന്നത്. അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനും ശരിയായ വിസയില്‍ മടങ്ങി വരാനും അനുവദിക്കുന്നതാണ് ഏപ്രില്‍ 30 വരെ കുവൈറ്റ് പ്രഖ്യാപിച്ചിച്ചിരിക്കുന്ന പൊതുമാപ്പ്. വരുന്ന നാല് ദിവസങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുവാനുള്ള സമയം അനുവദിച്ചിട്ടുള്ളത്.
സെന്ററില്‍ എത്തുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും. സൗജന്യ വിമാന ടിക്കറ്റും താമസവും ഭക്ഷണവും സര്‍ക്കാര്‍ നല്‍കും. വിമാന സര്‍വീസ് ആരംഭിക്കുന്നതനുസരിച്ചു നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്നും നേരിട്ടു വിമാന താവളത്തിലേക്ക് കൊണ്ട് പോകും. ആദ്യ ദിവസം രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും ആന്ധ്രാ സ്വദേശികളാണ്. സെന്ററിലെത്തുന്നവരെ സഹായിക്കുന്നതിനായി എമ്പസി നിര്‍ദ്ദേശിച്ചിരിക്കുന്ന ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാക്ക് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: