തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിന് വിദേശസഹായവും. ഇതിന്റെ ഭാഗമായി കേരളത്തിലും കൂലിയെഴുത്ത് മാധ്യമങ്ങള്‍ ഉണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്ത്. കേരളത്തില്‍ നിന്നും അഴിമുഖവും ഡ്യൂള്‍ ന്യൂസും ഇങ്ങനെ സഹായം കൈപ്പറ്റുന്ന മാധ്യമങ്ങളാണ്. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്റഡ് ആന്‍ഡ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന് (ഐപിഎസ്എംഎഫ്) എന്ന എന്‍ജിഒയാണ് ഇവര്‍ക്ക് പണം നല്കികൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദളിത് ആക്ടീവിസ്റ്റെന്ന വ്യാജപേരില്‍ അറിയപ്പെടുന്ന ലെബി ജോര്‍ജെന്ന ഇഞ്ചിപ്പെണ്ണ് നേതൃത്വം നല്കുന്ന വോക് മലയാളവും വിദേശപണം സ്വീകരിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഈ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നെത്തുന്ന ഫണ്ട് സ്വീകരിച്ചാണ് ഓണ്‍ലൈന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നൊരു സ്ഥാപനമാണ് വോക് മലയാളം. കോണ്‍ഗ്രസ്-ഇടതുപക്ഷ-മൗദൂദി പ്രവര്‍ത്തകരാണ് ഈ സ്ഥാപനത്തിന്റെ തലപ്പത്തുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇഞ്ചിപ്പെണ്ണെന്ന നാമത്തില്‍ എഴുതുന്ന ലെബി ജോര്‍ജ് തങ്ങളെ പീഡിപ്പിക്കുകയിരുന്നുവെന്നും സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ ജീവനക്കാര്‍ പറയുന്നു. ദളിത് ആക്ടിവിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ യഥാര്‍ത്ഥമുഖം പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയില്‍ നിന്ന് എന്തിനാണ് ഓണ്‍ലൈന്‍ സ്ഥാപനത്തിലേക്ക് ഫണ്ടുവരുന്നതെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
മൂന്നു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ പ്രതിമാസം വിദേശഫണ്ട് വാങ്ങുന്ന ഓണ്‍ലൈനുകള്‍ കേരളത്തിലുണ്ട്. കപട ദളിത് ന്യൂനപക്ഷ മുഖംമൂടി അണിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ രാജ്യത്ത് 34 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്ന കണക്ക് ജന്മഭൂമി തന്നെ പുറത്തുവിട്ടിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും സംഘപരിവാറിനെതിരെയും വ്യാജവാര്‍ത്ത സൃഷ്ടിച്ച് അത് രാജ്യത്താകെ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനുള്ള തന്ത്രമാണ് വിദേശഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാധ്യങ്ങള്‍ സ്വീകരിക്കുന്നത്. ബിജെപിയുടെ ഭരണത്തില്‍ ദളിതര്‍ക്കും മുസ്ലീം സമൂഹത്തിനും രക്ഷയില്ലെന്ന വാര്‍ത്തയാണ് ഇവര്‍ ആദ്യം പരീക്ഷിച്ചത്. അയോധ്യ കോടതിവിധിയും പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും മുസ്ലീം സമൂൂഹത്തിനെതിരെന്ന വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്. ഹിന്ദു വിശ്വാസത്തിനെതിരെയും ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെയും വാര്‍ത്ത സൃഷ്ടിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്.
പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ വളരെ തന്ത്രപരമായി വ്യാജ വാര്‍ത്ത സൃഷ്ടിക്കാനാണ് വിദേശഫണ്ട് സ്വീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. . അവരെ സഹായിക്കുന്നവരുടെ ലക്ഷ്യവും അതായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രന്ജന് ഗോഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയും ഈ മാധ്യമങ്ങള്‍ വളരെ വിദ്ഗ്ദ്ധമായി ഉപയോഗിച്ചു. ഇവരുടെ വലയില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥന്മാര്, നീതിപാലകന്മാര്, നിയമപാലകന്മാര്, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്, സിനിമാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ വലിയൊരു ശൃംഖല തന്നെയുണ്ട്. ഇന്ത്യയില്‍ ഓരോ നിമിഷവും ഓരോ വ്യാജവാര്‍ത്തകളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇതൊക്കെ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ഇന്ത്യയെ ശിഥിലമാക്കാനുള്ള വിദേശശക്തികളുടെ ശ്രമത്തിന് പണം വാങ്ങിച്ച് ഒത്താശ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: