മേപ്പയ്യൂര്‍: കുടിവെള്ളം മുട്ടിയ പുലപ്ര കുന്ന് സാംബവ കോളനിയില്‍ ബിജെപി നേത്യത്വത്തില്‍ കുടിവെള്ള വിതരണം ചെയ്തു. ലോക് ഡൗണ്‍ മുലം ദുരിതത്തിലായ കോളനി നിവാസികള്‍ക്ക് ഇത് ആശ്വാസം പകര്‍ന്നു. കോളനിയുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പാതിവഴിയിലാണ്.
45 വര്‍ഷക്കാലം ഇടതുപക്ഷം ഭരിച്ച മേപ്പയ്യൂര്‍ പഞ്ചായത്തിലെ സാംബവ കോളനിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാതെയാണ് ഒരുകൂട്ടം മനുഷ്യര്‍ ഇവിടെ താമസിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ വിടുപണി പുര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്കിയ മന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ ഈ പെടപെടണമെന്നും വീടുപണി പൂര്‍ത്തിയാവുന്നതു വരെ കോളനി നിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കണമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന് ആവശ്വപ്പെട്ടു. കുടിവെള്ള വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജിഷ്, സുരേഷ് കണ്ടോത്ത്.കെ.പ്രദിപന്‍, മധുപുഴയരികത്ത്. രാജിവന് ആയടത്തില്‍, ബൈജു കോളോറത്ത്, ടി. എം. ഹരിദാസ്, പ്രദീപന് പി.എം. എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: