ഹൊസ്ദുര്‍ഗ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അടച്ചിടലില്‍ സേവനനിരതരായ പോലീസുകാര്‍ക്ക് കാഞ്ഞങ്ങാട് സേവാഭാരതി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിഷു കൈനീട്ടമായി നല്‍കി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന്‍, സേവാപ്രമുഖ് പി.ബാബു, സേവാഭാരതി ട്രഷറര്‍ എച്ച്.ആര്‍.അമിത്ത് എന്നിവര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വെച്ച് സി.ഐ. വിനോദ്കുമാറിനു ഗ്ലൗസുകളും മാസ്‌ക്കുകളും കൈമാറി.
പാണത്തൂര്‍: പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ പനത്തടി ഖണ്ഡ് കാര്യവാഹ് കെ.സുരേഷ് അധികൃതരെ ഏല്‍പ്പിച്ചു. ചടങ്ങില്‍ കെ.കെ വേണുഗോപാല്‍ സുരേഷ് കുണ്ടുപ്പള്ളി സംബന്ധിച്ചു.
നീലേശ്വരം: നിലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോ: സുമയ്‌ക്ക് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറി കണ്ണൂര്‍ വിഭാഗ് സേവാപ്രമുഖ് കെ വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് തലയടുക്കം സുകുമാരന്‍ ചീര്‍മ്മകാവ് എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സുപ്രണ്ട് ഡോ: കെ.വി പ്രകാശിന് പ്രതിരോധ കിറ്റുകള്‍ കൈമാറി. ജില്ലാ സേവാപ്രമുഖ് ബാബു പുല്ലൂര്‍, സേവാഭാരതി സെക്രട്ടറി രാധാകൃഷ്ണന്‍ വി, ട്രഷറര്‍ എച്ച്.ആര്‍ അമിത്ത് ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്തെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ കാസര്‍േേകാട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ കര്‍മ്മനിരതരായ പോലീസുകാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനായിരുന്നു സേവാഭാരതി പ്രവര്‍ത്തകരുടെ എളിയ ശ്രമം.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വിഭവസമൃദ്ധമായ വിഷുസദ്യയും മുടങ്ങാതെ ഈ വര്‍ഷവും സേവാഭാരതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: