ഗുരുവായൂര്‍: കൊറോണ മൂലം ഗുരുവായൂരില്‍ കണികാണാന്‍ ഭക്തര്‍ എത്തിയില്ലെങ്കിലും കണ്ണന്റെ ഗജവീരന്മാര്ക്ക് ഈക്കുറി വിഷു മോശമായില്ല. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ടയിലുള്ള 48 ആനകള്‍ക്ക് ചക്കയൂട്ട് നടത്തി. പുന്നത്തൂര്‍ കോട്ടയിലെ കണ്ണന്റെ 47-ആനകള്‍ക്കും വിഷുദിനം ഗംഭീരമായി. നിത്യേനയുള്ള ഭക്ഷണത്തിന് പുറമെയാണ് ചക്ക വിഷുദിന സ്പെഷ്യലായി എത്തിയത്.
വേലൂരിലെ ചക്ക ഫാമിന്റെ ഉടമയായ വര്‍ഗീസ് തരകനാണ് ഗുരുവായൂരിലെ ആനകള്‍ക്കായി ചക്കയെത്തിച്ചത്. ലോക്ഡൗണായതിനാല്‍ തന്നെ പ്രത്യേക വാഹനത്തിലാണ് ഫാമില്‍ നിന്ന് തേന്‍വരിക്ക ചക്ക ആനക്കോട്ടയില്‍ എത്തിച്ചത്. ആയുര്‍ജാക്ക് ഇനത്തില്‍ പെട്ട 125-പഴുത്ത ചക്കളാണ് ആനകള്‍ക്കായി കൊണ്ടുവന്നത്. ദേവസ്വം ചെയര്മാന് അഡ്വ: കെ.ബി. മോഹന്‍ദാസ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എസ്. ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: