തൃശ്ശൂര്‍: രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും ലോക് ഡൗണ്‍ സമയത്ത് നടത്തി വന്നിരുന്ന ഭക്ഷണ വിതരണം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നില്‍ സിപിഎം ഇടപെടലാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ ആരോപിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണ വിതരണം ആവശ്യക്കാരില്‍ മുഴുവന്‍ എത്താത്ത സാഹചര്യത്തിലാണ് രാഷ്ടീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം നടത്താന്‍ മുന്നോട്ട് വന്നത്.
സമൂഹ അടുക്കളകളകളില് കൂടി വിതരണം ചെയ്യുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ കൂടുതല്‍ ഭക്ഷണമാണ് ഈ സംഘടനകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്.സമൂഹ അടുക്കളകളില്‍ ഭക്ഷണത്തിന് പണം ഈടാക്കുമ്പോള്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്നത് തീര്‍ത്തും സൗജന്യമായ സേവനമാണ്.ജില്ലയില്‍ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നമോ ഹെല്പ് ലൈന്‍ സര്‍വ്വീസ് വഴിയും പ്രതിദിനം അയ്യായിരത്തിലധികം ഭക്ഷണപ്പൊതികള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്.സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സന്നദ്ധ സംഘടനകളും മറ്റ് സംഘടനകളും നല്‍കുന്നത് വേറെയും.വൃത്തിയായി തയ്യാറാക്കുന്ന ഭക്ഷണമാണ് സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍ സംവിധാനത്തെ നിഷ്പ്രഭമാക്കുന്ന സേവനം നടത്തുന്ന സന്നദ്ധ സംഘടകളെ നിഷ്ക്രിയരാക്കുകയെന്ന ഉദ്ദേശമാണ് ഈ ഉത്തരവിന് പിന്നില്‍. സന്നദ്ധ സംഘടനകളെ നിശബ്ദ്ദരാക്കി സര്‍ക്കാര്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഏക ആശ്രയമെന്ന് വരുത്തി മുതലെടുപ്പ് നടത്താനുള്ള നീക്കമാണിത്.
പ്രതിസന്ധികള്‍ പലത് നേരിട്ടപ്പോഴും അതിനെയെല്ലാം നാം അതിജീവിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ കരുത്തിലും പിന്തുണയിലുമാണെന്ന് സര്‍ക്കാര്‍ മറക്കരുത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി മൂലം മരിക്കാതിരുന്നെങ്കില് അതിന്റെ മേനി സര്‍ക്കാറിന് മാത്രം അവകാശപ്പെട്ടതല്ല.
സന്നദ്ധ പ്രവര്‍ത്തകരുടെ ഭക്ഷണ വിതരണം തടയാന്‍ സര്‍ക്കുലര്‍ ഇറക്കും മുന്‍പ് അവര്‍ നല്‍കിയിരുന്ന ദക്ഷണം കഴിച്ച് വിശപ്പകറ്റിയിരുന്നവരുടെ വയറ് നിറയ്ക്കാന്‍ ബദല്‍ മാര്‍ഗ്ഗം എന്താണെന്ന് കൂടി ആലോചിക്കേണ്ടതായിരുന്നു.സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടയരുതെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അഡ്വ കെ.കെ അനീഷ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: