ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് സംബന്ധിച്ച് പിന്നീട് പരിഗണിക്കുമെന്ന് കേന്ദ്രം. രാജ്യത്ത് കോവിഡ് നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം ആയിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. മാര്‍ഗ്ഗ രേഖ പുതുക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ കോവിഡ് വ്യാപന നിരക്ക് കൂടി പരിശോധിച്ചശേഷം മാത്രമായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 414 പേരാണ് മരിച്ചത്. 12380 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കൂടിക്കാഴ്ചയില്‍ രണ്ടാം പാക്കേജ് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: