പനജി: കഴിഞ്ഞ പതിനൊന്നു ദിവസമായി ഗോവയില്‍ ഒരു പുതിയ കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഗോവ ഇന്ത്യയിലെ ആദ്യ കൊറോണ മുക്ത സംസ്ഥാനമായേക്കും. പുതിയ കേസുകള്‍ ഒന്നും ഇനി ഉണ്ടായില്ലെങ്കില്‍ നാളെ ഗോവയെ ഹരിത മേഖലയായി (ഗ്രീന്‍സോണ്‍) പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രമോദ് സാവന്ത് അറിയിച്ചു.
രണ്ടു ജില്ലകളില്‍ തെക്കന്‍ ഗോവയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹരിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഏഴ് കൊറോണ രോഗികളാണ് വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര് രോഗവിമുക്തരായി. രണ്ടു പേര് ചികില്‍സയിലാണ്. ഏപ്രില്‍ നാലിനുശേഷം ഗോവയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗോവയുടെ ഒരു വശത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള് ഉണ്ടായ മഹാരാഷ്ട്രയും മറ്റൊരു വശത്ത് കര്‍ണാടകയും ആണെങ്കിലും അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം പാലിച്ചതിനാലാണ് രോഗവ്യാപനം തടയാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: