ന്യൂദല്‍ഹി : ലോക്ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പാക്കിസ്ഥാന് പൗരന്മാരെ തിരിച്ചയയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 180 പാക് പൗരന്മാരാണ് ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 41 പേരെ ഇന്ന് മടക്കി അയയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വാഗ- അട്ടാരി അതിര്‍ത്തി വഴിയാണ് ഈ ആദ്യ സംഘത്തെ തിരിച്ചയയ്ക്കുന്നത്. ബാക്കിയുള്ളവരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. എത്രയും പെട്ടന്ന് ഇവ പൂര്‍ത്തിയാക്കി തിരിച്ചയയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണില്‍ കുടുങ്ങിപ്പോയ പാക്കിസ്ഥാനി പൗരന്മാരെ തിരിച്ചയക്കണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് കേന്ദ്രം അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ദല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പാക്കിസ്ഥാനി പൗരന്മാര് കുടുങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: