ക്വാലാലംപൂര്‍: കൊറോണ രാജ്യത്ത് പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് മലേഷ്യ. കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായാണ് മലേഷ്യ രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകള്‍ ഇന്ത്യ മലേഷ്യയ്ക്ക് നല്‍കും. ഇത്തരത്തില്‍ 89,100 ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകളാണ് നല്‍കുക. നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്ത്ഘട്ടത്തില്‍ ഇന്ത്യയുടെ സഹായം.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച രാജ്യമാണ് മലേഷ്യ. മുസ്ലീം രാഷ്ട്രമായ മലേഷ്യ വിഷയത്തില്‍ പാകിസ്ഥാന് പക്ഷം നില്‍ക്കുകയും മലേഷ്യയിലെ അന്നത്തെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന് ജാഫര്‍ പ്രസ്താവിച്ചു. ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: