Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

തോമസ് ഐസക്ക് വാ തുറക്കുന്നത് കള്ളം പറയാനും ലോകം മുഴുവനും നടന്ന് കടം മേടിച്ച് ഫുഡ് അടിക്കാനും; ധനമന്ത്രി നാവടക്കി പണിയെടുക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാരിന് ബിജെപി നല്‍കിയ പിന്തുണ കൊറോണക്കെതിരെയുള്ള ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അല്ലാതെ മോദി സര്‍ക്കാരിനെ ചീത്ത വിളിക്കാനോ വിളിപ്പിക്കാനോ അല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കില്‍ നിന്ന് കടം മേടിച്ച് കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തു എന്ന് വ്യക്തമാക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 04:56 pm IST
in BJP

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നാവടക്കി പണിയെടുക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ഐസക്ക് വാ തുറക്കുന്നത് കളവ് പറഞ്ഞ് പ്രധാനമന്ത്രിയെ ചീത്ത വിളിക്കാനും, ലോകം മുഴുവനും കടം മേടിച്ച് ഫുഡ് അടിക്കാനുമാണ്. സംസ്ഥാന സര്‍ക്കാരിന് ബിജെപി നല്‍കിയ പിന്തുണ കൊറോണക്കെതിരെയുള്ള ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അല്ലാതെ മോദി സര്‍ക്കാരിനെ ചീത്ത വിളിക്കാനോ വിളിപ്പിക്കാനോ അല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപലോക ബാങ്കില്‍ നിന്ന് കടം മേടിച്ച് കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തു എന്ന് വ്യക്തമാക്കേണ്ടതാണ്. ശമ്പളവും മുടങ്ങിയ പെന്‍ഷനും കൊടുത്തു എന്നല്ലാതെ എന്ത് നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. നിരന്തരം കള്ളം പറയുന്ന ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കിട്ടിയ തുകയും ചിലവും എത്രയായി എന്നത് ധനമന്ത്രി ഇത് വരെ എന്തുകൊണ്ട് പറയുന്നില്ല? ഇപ്പോള്‍ പറയുന്ന പുതിയ വാദം കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റി കൂടുതല്‍ പണം റിസര്‍വ്വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ അനുവദിക്കണമെന്നാണ്. മറ്റ് സംസ്ഥാന ധനമന്ത്രിമാരെയും ഇതിന് വേണ്ടി ഒപ്പം കൂട്ടമെന്നാണ് ഐസക് പറയുന്നത്. ഇല്ലം മുടിച്ച് കടം മേടിക്കാന്‍ മറ്റ് ധനമന്ത്രിമാര്‍ വരുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്കിലെ ലോണ്‍ ലേലത്തില്‍ പങ്കെടുത്ത് അധിക പലിശക്കാണ് കേരളം കടമെടുത്തത്. പലിശ കൂടുതലാണന്ന് കണ്ടപ്പോള്‍ പല ധന മന്ത്രിമാരും പിന്‍വാങ്ങി. ഗുജറാത്തിന് കിട്ടിയതിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ പലിശക്ക് 30 വര്‍ഷത്തെ അടവിനാണ് ഐസക് കടമെടുത്തത്.

2016ല്‍ 1,57,370 രൂപയായ ആളോഹരി മലയാളിയുടെ കടബാദ്ധ്യത മൂന്ന് വര്‍ഷം കൊണ്ട് 2,37,563 രൂപയാക്കി ഉയര്‍ത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ഐസക്കാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇഷ്ടം പോലെ നോട്ട് അടിച്ച് സംസ്ഥാനങ്ങള്‍ക്ക് കടം കൊടുക്കാന്‍ മോദി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അഡ്വാന്‍സ് കടമെടുക്കാന്‍ നിയമപരമായ നിബന്ധനകള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്.

മറ്റൊരു വാദം ഐസക് ഉയര്‍ത്തി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് , അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ജിഡിപിയുടെ പത്തു ശതമാനം  കൊറോണയെ ഇല്ലാതാക്കാന്‍ ചിലവഴിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഒരു ശതമാനമായ 1.75 ലക്ഷം കോടി മാത്രമാണ് ചിലവഴിക്കുന്നതെന്നാണ്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ ഏഉജ യും വരുമാനവും ഇന്ത്യയുമായി തുലനം ചെയ്യുന്ന ഐസക്ക് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിക്കേണ്ടി വരും. 135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 7 കോടി ജനങ്ങളാണ് ടാക്‌സ് അടക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം 70 ശതമാനം  ജനങ്ങള്‍ ടാക്‌സ് അടക്കുന്നവരാണ്.

ദേശീയ വരുമാനവും ചിലവും തമ്മില്‍ നോക്കുമ്പോള്‍ കമ്മി എത്രയാകാം എന്നത് അന്താരാഷ്‌ട്ര നിലവാരത്തില്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണന്നുള്ള കാര്യം ഐസക്കിന് അറിയാത്തതല്ല. ഫിസിക്കല്‍ ഡഫസിറ്റ് കൂടുമ്പോള്‍ അന്തരാഷ്‌ട്ര കമ്പോളത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് ഇടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്ന് ഇന്ത്യ സാമ്പത്തികമായി തകരുകയും വിലക്കയറ്റം രൂക്ഷമായി ജനരോഷത്തിന് ഇടയാകുകയും ചെയ്യും. കൊറോണ പോകുമ്പോള്‍ മോദി സര്‍ക്കാരിനെ പാപ്പരാക്കാനുള്ള ഹിഡന്‍ അജണ്ടയായിരിക്കാം ഐസക്കിന്റെ മനസ്സില്‍. ഐസക്കിന്റെ ഉപദേശമനുസരിച്ചാല്‍ ഇന്ത്യ കുത്തുപാളയെടുക്കും. ഇതെല്ലാം മനസ്സിലാക്കി കൊണ്ടാണ് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം ജനങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതും ജന്‍ധ9 അക്കൗണ്ടില്‍ മാസംതോറും മഹിളക്ക് 500 രൂപയും കര്‍ഷകര്‍ക്ക് 2000 രൂപയും കൊടുക്കുന്നത്.

കേന്ദ്രഫണ്ട് നോക്കി ഇരിക്കുന്നതിന് പകരം കിഫ് ബി ഫണ്ടില്‍ നിന്ന് പണം എടുത്ത് അടിയന്തരമായി എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല? എല്ലാ പാവപ്പെട്ടവര്‍ക്കും പതിനായിരം രൂപ കിഫ് ബി ഫണ്ടില്‍ നിന്ന് അടിയന്തര സഹായമായി കേരള സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുന്നു. കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്നതിന് പകരം നാവടക്കി വാറ്റ് കുടിശ്ശികയും പാട്ട കരാര്‍ കുടിശ്ശികയും പിരിച്ചെടുത്ത് പണിയെടുക്കാന്‍ ധനമനമന്ത്രി ഐസക്കിനോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദേഹം പറഞ്ഞു.  

Tags: ministerThomas IsaacB Gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.