മുംബൈ: ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചു കുടിയ സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ്് ചെയ്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് സ്വദേശിയായ ടെലിവിഷന്‍ മാധ്യമ പ്രവര്ത്തകന് രാഹുല്‍ കുല്‍ക്കര്‍ണിക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ലോക്ഡൗണില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി ജന്‍ സാധാരണ് തീവണ്ടികള്‍ പ്രത്യേക സര്‍വ്വീസ് നടത്തുമെന്നാണ് കുല്‍ക്കര്‍ണി വ്യാജ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ലോക്ഡൗണ്‍ ലംഘിച്ച് ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരമാണ് കുല്‍ക്കര്‍ണിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തടിച്ചു കൂടിയത്. വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്പ്പെടുത്തണമെന്നാവശ്യപ്പെ്ട്ടും അവര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: