മുംബൈ: രാജ്യത്ത് ലോക്ഡൗണ്‍ കാലാവധി മെയ് 3ലേക്ക് നീട്ടിയതിനെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതത്വത്തില്‍. കഴിഞ്ഞ മാസം 29നു ആരംഭിക്കാനിരിക്കവെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഏപ്രില്‍ 15ലേക്ക് മത്സരങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ നിലവില്‍ ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് മത്സരങ്ങള്‍ എന്നു നടത്താനാകും എന്നത് രാജ്യത്തെ മൊത്തം അവസ്ഥപരിഗണിച്ചുമാത്രമേ തീരുമാനിക്കു വെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗിലി വ്യക്തമാക്കി.
വിദേശ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസത്തെയ്ക്ക് കളി മാറ്റി വയ്ക്കണമെന്ന് സൂചിപ്പിച്ചിരുന്നു. ലോകകപ്പ് ടി20 മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ നിലവിലത്തെ സാഹചര്യത്തില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടിലാണ് പല താരങ്ങളും.
ഐപിഎല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളായ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആരോഗ്യ മേഖലയുടെ കണക്കനുസരിച്ച് കൊറോണ കേസ്സുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ കായികമത്സരങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: