ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ കാലത്തും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിസാമുദ്ദീന്‍ പള്ളിയില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ ഉള്‍പ്പെടുത്തി തബ്ലീഗ് മതസമ്മേളനം നടത്തിയ സംഭവത്തില്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിനു മറ്റു നേതാക്കള്‍ക്കുമെതിരേ മനപൂര്‍വല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു മൗലാനയുടെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷവും അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മനപൂര്മല്ലാത്ത നരഹത്യക്ക് ഇദ്ദേഹത്തിനെതിരേ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൗലാനയുടെ അറസ്റ്റ് ഉണ്ടാകുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ ഇപ്പോഴുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ ഏഴുപത് ശതമാനവും തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് രോഗം പടര്‍ന്നവരാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിരവധി പേര് തബ്ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
സംഭവശേഷം ഒളിവിലായിരുന്ന തബ്ലീഗ് നേതാവ് മൗലാന സാദിനെ ദില്ലി പോലീസ് കണ്ടെത്തിയിരുന്നു. സാക്കിര്‍ നഗറിലെ അദ്ദേഹത്തിന്റെ വസതിയിലാണ് മൗലാന നിരീക്ഷണത്തില്‍ കഴിഞ്ഞത്.സാദിനും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വ്യാപന വേളയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് കേസ്. പൊതുപരിപാടികളും ആളുകള്‍ ഒത്തുചേരുന്നതും സര്‍ക്കാര്‍ നിരോധിച്ച വേളയിലാണ് നിസാമുദ്ദീന്‍ മര്‍ക്കസില്‍ യോഗം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: