ന്യൂദല്‍ഹി: മെയ് മൂന്നുവരെ നീട്ടിയ രണ്ടാംഘട്ട ലോക്ക്ഡൗണിലും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസ ര്‍ക്കാര്‍. ആദ്യ ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച മിക്ക നിയന്ത്രണങ്ങളും ഇത്തവണേയും തുടരും. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും അടഞ്ഞു തന്നെ കിടക്കും. അതേസമയം, സര്‍ക്കാര്‍ സേവനങ്ങളുടെ കോള്‍സെന്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്‍കും. പൊതുഗതാഗത മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും ഇളവില്ല. ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, ടെലികോം മേഖല, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. വൈദ്യുതി മേഖലയ്ക്ക് ആവശ്യമായതിനാല്‍ ഖനി മേഖലയുടെ പ്രവര്‍ത്തനത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
അവശ്യസര്വ്വസുകള്ക്കായുള്ള ഓഫീസുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കും. സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുതെന്നും നിര്‍ദ്ദേശം. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനില്ക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. വ്യോമ, ട്രെയിന്‍ ഗതാഗതം ആരംഭിക്കില്ല. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും യോഗം പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേര് മാത്രം പങ്കെടുക്കാന്‍ പാടുള്ളൂ.
തേയില തോട്ടങ്ങള്‍ തുറക്കാം. പക്ഷെ 50 ശതമാനം തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. റോഡ്, റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് തുടരും. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവയുടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കം അനുവദിക്കും. ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു.
മതസ്ഥാപനങ്ങള്‍ മെയ് മൂന്നുവരെ നിര്‍ബന്ധമായും അടഞ്ഞു കിടക്കണം. സ്പോര്‍ട്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വ്യവസായ മേഖലകള്‍ക്ക് ഇളവുകള്‍ ഇല
പൊതു ഗതാഗതത്തിനു ഇളവുകള്‍ ഇല്ല
കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ ഇളവ് നല്‍കും
അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും യോഗം പാടില്ല
ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും
മതപരമായ ചടങ്ങുകള്‍ ഒന്നും തുടര്‍ന്നും അനുവദിക്കില്ല
മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദം
ട്രെയിന്‍ സര്‍വീസ് തുടങ്ങില്ല
സ്പെഷ്യല്‍ ട്രെയിനുകള്‍ക്കും ആലോചന ഇല്ല
വ്യോമഗതാഗതം ആരംഭിക്കില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും
ചരക്ക് നീക്കം സുഗമമാക്കാന്‍ തീരുമാനം
ഏപ്രില്‍ 20ന് ശേഷം ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
പോസ്റ്റ് ഓഫീസ് കൊറിയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാം.
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടത്താം
50% സ്റ്റാഫുകളുമായി ഐ.ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കോള്‍ സെന്ററുകള്‍ തുറക്കും.
നിര്‍മാണ മേഖലക്കു പ്രവര്‍ത്തിക്കാം.
മെഡിക്കല്‍ ലാബുകള്‍ തുറക്കാം
തുറക്കുന്ന സ്ഥാപനങ്ങള്‍
പ്രതിരോധം, കേന്ദ്ര സായുധ സേനകള്‍
ട്രഷറി സ്ഥാപനങ്ങള്‍ (കുറച്ച് ജീവനക്കാര്‍ മാത്രം)
സിഎന്‍ജി, എല്‍പിജി, പിഎന്‍ജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങള്‍
ദുരന്ത നിവാരണ സേന
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍
അതിര്‍ത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രങ്ങള്‍
ജിഎസ്ടിഎന്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ആര്‍ബിഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാര്‍ക്കറ്റുകള്‍
പൊലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്ക്യു സേനകള്‍
ജില്ലാ ഭരണകേന്ദ്രങ്ങള്‍
ട്രഷറികള്‍
വൈദ്യുതി, വാട്ടര്‍, സാനിറ്റേഷന്‍
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
ഇളവുകള്‍
1. റേഷന്‍ ഷാപ്പുകള്‍ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാല്, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ വില്പന, വൈക്കോല്‍, വളം, കീടനാശിനി കടകള്‍, വിത്ത് – എന്നിവ വില്‍ക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയില്‍ പരമാവധിയും വീട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന രീതിയിലാക്കാമെങ്കില്‍ അതാണ് നല്ലത്.
2. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടി സേവനം നല്കുന്ന ഐടി സ്ഥാപനങ്ങള്‍, ബാങ്കിംഗ് കറസ്പോണ്ടന്റ് സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
3. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.
4. ടെലികമ്മ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍, കേബിള്‍ സര്‍വീസുകള്‍, ഐടി സംബന്ധമായ അവശ്യസര്‍വീസുകള്‍ എന്നിവയ്ക്ക് തുറക്കാം.
4. ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും തുറക്കാം.
5. പെട്രോള്‍ പമ്പുകള്‍, എല്‍പിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ല്‍ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങള്‍ക്കെല്ലാം തുറക്കാം.
6. പവര്‍ ജനറേഷന് സംബന്ധമായ എല്ലാ സ്ഥാപനങ്ങള്‍ക്കും തുറക്കാം.
7. സെബി അംഗീകരിക്കുന്ന എല്ലാ കാപിറ്റര്‍, ഡെറ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍ക്കും തുറക്കാം
8. കോള്‍ഡ് സ്റ്റോറേജുകള്‍ക്കും ഗോഡൗണുകള്‍ക്കും പ്രവര്‍ത്തനാനുമതി
9. സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം
10. ഡാറ്റ, കോള്‍ സെന്ററുകള്‍ (സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാത്രം)
11. കൃഷിസംബന്ധമായ സേവനങ്ങള്‍ നല്‍കേണ്ട എല്ലാ സ്ഥാപനങ്ങള്‍ക്കും തുറക്കാം
12. കൃഷി അനുബന്ധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സ്താപനങ്ങള്‍ തുറക്കാം
13. കൃഷി അനുബന്ധ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യാനോ സ്പെയര്‍ പാര്‍ട്സുകള്‍ വില്‍ക്കാനോ കട തുറക്കാം
14. ഹൈവേകളില്‍ ട്രക്ക് റിപ്പയര്‍ ചെയ്യുന്ന കടകള്‍ക്ക് തുറക്കാം.
15. മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് തുറക്കാം.
16. അവശ്യസാധനങ്ങളോ, മരുന്നുകളോ, മെഡിക്കല്‍ ഉപകരണങ്ങളോ കൊണ്ടുപോകുന്നവര്‍ക്ക് ഇളവ്
17. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അത്യാവശ്യമുള്ള നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം
18. കല്‍ക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം (നിയന്ത്രണങ്ങള്‍ക്ക് വിധേയമായി)
19. ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കല്‍ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവര്‍ക്ക് തുറക്കാം
20. തേയിലത്തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.
21. അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമേ വാഹനങ്ങള്‍ ഉപഓഗിക്കാവൂ.
22. അഗ്നിശമനസേന, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി സേവനങ്ങള്‍
23. റെയില്‍വേ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവകളില്‍ ചരക്ക് നീക്കം മാത്രം.
24. അന്തര്‍സംസ്ഥാനചരക്ക് നീക്കത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കാം
25. പെട്രോളിയം, എല്‍പിജി, ഭക്ഷണവസ്തുക്കള്‍, അവശ്യവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുപോകാന്‍ അന്തര്‍സംസ്ഥാനഗതാഗതം അനുവദിക്കും.
26. കൊയ്ത്തുപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കും. അത് അതിര്‍ത്തി കടന്നും കൊണ്ടുപോകാം.
27. വിദേശ പൗരന്മാര്ക്ക് ഇന്ത്യയില്‍ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: