തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് തന്നോളൂ, തന്നോളൂവെന്ന ആവലാതി മാത്രമാണ് ഉള്ളത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്റേത്. നിങ്ങള്‍ ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തോമസ് ഐസക് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി നന്മ ഉപദേശിച്ചാല്‍ മാത്രം പേരാ, പണവും തരണം എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ മന്ത്രി എന്ന നിലയില്‍ നടത്തിയ ഈ പ്രസ്താവന തീരെ തരംതാണതായിപ്പോയി എന്നും ശോഭ സുരന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം. പക്ഷേ ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ല.
പാവപ്പെട്ട ജനങ്ങളോട് മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും, നുള്ളിപ്പെറുക്കി സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്ന സംസ്ഥാന സര്‍ക്കാര്‍ തന്നെ പണം ധൂര്‍ത്തടിക്കുകയാണ്. ഇത്രയൊക്കെ സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് ആഹ്വാനം നല്‍കിയശേഷം സ്വകാര്യ ഹെലിക്കോപ്്ടര് വാടകയ്ക്കെടുത്ത് ഒന്നരക്കോടിയുടെ ബില്ല് പാസാക്കി നല്‍കിയത് തോമസ് ഐസക്കിന്റെ അനുമതിയോടെ തന്നെയല്ലേയെന്നും ശോഭ സുരേന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: