ന്യൂദല്‍ഹി: കൊറോണക്കെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് അവബോധം നല്കാന് പ്രധാനമന്ത്രി ശ്രമിക്കുന്നത് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തി വൈറസിനെതിരെ മുന്നില്‍ നിന്ന് പടനയിക്കുമ്പോള്‍ വസ്ത്രധാരണത്തില്‍ പോലും ഒരോ ദിനവും ഒരോ സന്ദേശമാണ് മോദി കൈമാറുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഹോം മെയ്ഡ് മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുത്തത്. ഹോംമെയ്ഡ് മാസ്കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്ക് ധരിച്ചെത്തിയത്.
ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയത് മഫ്ളര്‍ കൊണ്ട് വായ് മറച്ചായിരുന്നു. മണിപ്പൂരിലെ പരമ്പരാഗത മഫ്ളറാണ് പ്രധാനമന്ത്രി ധരിച്ചത്. മോദിയുടെ പുതിയ മഫ്ളര്‍ വേഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൊമറാണയെ പ്രതിരോധിക്കാന്‍ മാസ്ക് ലഭിച്ചില്ലെങ്കില്‍ വസ്ത്രംവരെ ഉപയോഗിക്കാനുള്ള സന്ദേശമാണ് ഇതിലൂടെ അദേഹം കൈമാറിയത്. പ്രസംഗത്തിന്റെ തുടക്കത്തില്‍, വായയും മൂക്കും മൂടുന്ന സ്കാര്‍ഫ് ഉപയോഗിച്ച് നമസ്കാരം പറഞ്ഞാണ് അദ്ദേഹം രാജ്യത്തെ അഭിവാദ്യം ചെയ്തത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം അത് എടുത്തുമാറ്റുകയും ചെയ്തിരുന്നു.
പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പ്രൊഫൈല്‍ ചിത്രവും മഫ്ളര്‍ ധരിച്ചുള്ളതാക്കി മാറ്റി. പുറത്തിറങ്ങുമ്പോള്‍ മുഖവും വായും മൂടണമെന്നും സുരക്ഷിതരായിരിക്കണമെന്ന സന്ദേശവുമാണ് മോദി ഇതിലൂടെ നല്‍കിയത്.
പ്രധാനമന്ത്രിയുടെ പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പരമ്പരാഗത ‘ഗാംച’ (തൂവാല പോലുള്ള തുണി) കൊണ്ട് മുഖം പൊതിഞ്ഞ ചിത്രമാണ് മോദി പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ മുഖങ്ങള്‍ മറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് പുതിയ പ്രൊഫൈല്‍ ചിത്രം. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വെളുത്ത നിറമുള്ള ‘ഗാംച’ സ്കാര്‍ഫിന് കറുപ്പും വെളുപ്പും പാറ്റേണിനൊപ്പം ചുവന്ന ബോര്‍ഡറും ഉണ്ട്.
കഴിഞ്ഞ തവണ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അസാമീസ് ഗമോസ കഴുത്തില്‍ ചുറ്റിയായിരുന്നു പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. ഐക്യം ദീപം തെളിയിക്കലിന് കേരള- തമിഴ്നാട് മോഡല്‍ മുണ്ടും നീല കുര്‍ത്തയുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. നരേന്ദ്രമോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ മുഖചിത്രമായി മുഖാവരണം ഇട്ട ചിത്രം പോസ്റ്റ് ചെയതതിന് പിന്തുണയുമായി ബിജെപി അധ്യഷന്‍ ജെപി നദ്ദയും രംഗത്തെത്തി. അദേഹവും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ മുഖചിത്രമായി ഈ രീതിയിലുള്ള ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: