ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദയുടെയും നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
നരേന്ദ്ര മോദി ഭരണതലത്തിലും നദ്ദ പാര്‍ട്ടി തലത്തിലും പാവങ്ങളെ സഹായിക്കുന്നു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഇരുവരും നല്‍കുന്ന നേതൃത്വം പ്രശംസനീയവും അഭിമാനകരവുമാണെന്ന് അമിത് ഷാ പ്രതികരിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം. ഞാന്‍ പാര്‍ട്ടിയിലെ എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഒപ്പം സ്വയം തങ്ങളുടെ ആരോഗ്യം സൂക്ഷിക്കുന്നതായും പ്രതീക്ഷിക്കുന്നു. അദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് ഭക്ഷ്യ ക്ഷാമം സംഭവിക്കില്ലായെന്നും ആവശ്യത്തിന് വിഭവങ്ങള്‍ കരുതലുണ്ടെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ശുചീകരണ പ്രവര്‍ത്തകര്‍ക്കും അദേഹം നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: