Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുരകത്തുമ്പോള്‍ വാഴവെട്ടുന്നു; മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വാര്‍റൂം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ പിആര്‍ സംവിധാനമായി വാര്‍റൂമിനെ സജ്ജമാക്കിയിരിക്കുകയാണ്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Apr 14, 2020, 03:37 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും  പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍റൂം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രത്യേക സംവിധാനം എന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഐഎഎസ്, ഐപിഎസ് തുടങ്ങിയ സര്‍ക്കാര്‍ മിഷണറി ഉപയോഗിച്ച് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിശ്ചായ സൃഷ്ടിക്കാനാണ് ശ്രമം.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ പിആര്‍ സംവിധാനമായി വാര്‍റൂമിനെ സജ്ജമാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിലും സൗത്ത് ബ്‌ളോക്കിലുമായി രണ്ടു വാര്‍റൂമുകളാണ് ഉള്ളത്. കൊറോണ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രി വഴിയാക്കുകയാണ് വാര്‍റൂമിന്റെ ദൗത്യം. മറ്റു വകുപ്പ് മന്ത്രിമാരുടെയും സംസ്ഥാനത്തിന് കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ വിവരങ്ങളും പ്രവര്‍ത്തനങ്ങളും വാര്‍റൂമില്‍ എത്തും.  

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ധനകാര്യ സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവരുമായി മുഖ്യമന്ത്രി എല്ലാ ദിവസവും കൂടി ആലോചന നടത്തും. അന്നു വൈകുന്നേരം മുഖ്യമന്ത്രി എന്തെല്ലാം പറയണമെന്നത് പിആര്‍ ഏജന്‍സിയുടെ മെയ്‌വഴക്കത്തില്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ടീം പോയിന്റുകള്‍ തയാറാക്കി നല്‍കും. ഓരോ ദിവസത്തെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തു, ജനങ്ങളുടെ പ്രതികരണം എന്നിവ പ്രസ് വിഭാഗം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഇതനുസരിച്ചായിരിക്കും അടുത്ത ദിവസത്തെ വാര്‍ത്താ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തയാറാക്കുക.

കൊറോണ വ്യാപനത്തിന്റെ കണക്കുകളും മറ്റ് നിര്‍ദേശങ്ങളും പത്രകുറിപ്പായി ഇറക്കി പ്രതിരോധ പ്രവര്‍ത്തന ഏകോപനത്തില്‍ വ്യാപൃതനാകേണ്ട മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രതിശ്ചായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അത്യാധുനിക സംവിധാനത്തോടെയുള്ള സ്റ്റുഡിയോ റൂമിന് സമാനമായാണ് സെക്രട്ടറിയേറ്റിലെ നോത്ത് ബ്‌ളോക്ക് മീഡിയാ റൂം സജ്ജീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രിയിലൂടെ മാത്രമെ കൊറോണ കണക്കുകള്‍ പുറത്തുവരാവൂ എന്ന നിര്‍ബന്ധമുണ്ട്. ഇതു മൂലം വൈറസ് ബാധ വൈകി മാത്രമാണ് ജനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സംവിധാനത്തിനും അറിയാന്‍ സാധിക്കുന്നുള്ളു.

ആറു മാസം കഴിഞ്ഞാല്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് വരുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള സംവിധാനമായി കൊറോണകാലത്തെയും വാര്‍റൂമിനെയും സജ്ജമാക്കുകയാണ് സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളും സമാനമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊറോണ കണക്കുകള്‍ അപ്പോള്‍ തന്നെ ലഭിക്കുന്നതിന് ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.  

ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ അയവുണ്ടാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്കാവും. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ശ്രദ്ധിക്കുന്നുണ്ട്. ചാനലുകള്‍ക്ക് പുറമെ രണ്ട് ലക്ഷത്തോളം പേരാണ് ഓണ്‍ലൈനായി വീക്ഷിക്കുന്നത്. ഇതിനെ മുതലെടുത്ത് പുകമറയില്‍ പ്രതിശ്ചായ സൃഷ്ടിച്ച് വോട്ടാക്കിമാറ്റാനുള്ള ശ്രമമാണ് പിണറായിയും സര്‍ക്കാരും ഇപ്പോള്‍ നടത്തുന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayicovidലോക്ഡൗണ്‍Coronaയുദ്ധ മുറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.