കണ്ണൂര്‍ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ജില്ലയിലെ പോലീസ് സേന ഒന്നടങ്കം ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ ലീവോ ഒഫ്ഫോ ഇല്ലാതെ ഡ്യൂട്ടി ചെയ്യുകയാണ്. ഷിഫ്ട് അടിസ്ഥാനത്തില്‍ വിവിധ ടേണ്‍ ആയി പരാതികള്‍ ഏതുമില്ലാതെ 24 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുകയാണവര്‍.
ജില്ലാ പോലീസ് മേധാവി യ’തീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ അഡീഷണൽ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ കീഴില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈൈസ് പി എ.വി. പ്രദീപ് , രണ്ടു എ എസ് ഐ മാർ, മൂന്നു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, പതിനൊന്നു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ 24 മണിക്കൂര്‍ ജില്ലാ പോലീസ് കൊറോണ സെല്ലില്‍ സേവനം ചെയ്യുന്നു. ലീവും ഓഫും ഇല്ലാതെ ജില്ലാ പോലീസ് സേന പ്രവര്‍ത്തിയെടുക്കുകയാണ്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രധാന റോഡുകളില്‍ 24 മണിക്കൂര്‍ പിക്കറ്റു പോസ്റ്റുകള്‍, മൊബൈല്‍ പട്രോളിങ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്റ്റേഷന്‍ വാഹനങ്ങളിലും പബ്ലിക് അനൗണ്‍സുമേന്‍റ് സിസ്റ്റം ഘടിപ്പിച്ചു പൊതുജനങ്ങല്‍കുള്ള അനൗണ്‍സുമേന്‍റ് നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര തന്നെ ഇതിന് നേതൃത്വം നൽകി പ്രവര്‍ത്തിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിഷു ദിനത്തില്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന സ്ഥലങ്ങളില്‍ പട്രോളിങ്ങും ബോധവത്കരണവും നടത്തി.
ചക്കരക്കല്ലിലെ വ്യാപരികളെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചതിന് അദ്ദേഹം അനുമോദിച്ചു. പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകര്‍ക്ക് കണ്ണടകള്‍ വിതര്‍ണം നടത്തി. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: