കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ബാധയേറ്റ് കുവൈറ്റില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. രോഗ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 50 കാരനായ കുവൈറ്റ് സ്വദേശിയാണ് മരിച്ചത്. കൊറോണ വൈറസ് മൂലമുള്ള രാജ്യത്തെ രണ്ടാമത്തെ മരണമാണിത്. നേരത്തെ 46 കാരനായ ഗുജറാത്തി സ്വദേശി വിനയകുമാര്‍ മരണമടഞ്ഞിരുന്നു.
45 ഇന്ത്യാക്കാര്‍ അടക്കം 66 പേരിലാണ് ഇന്ന് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം724 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 40 പേര്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗബാധയേറ്റത്. 5 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലാണു. രാജ്യത്ത് ആകെ രോഗ ബാധയേറ്റവരുടെ എണ്ണം 1300 ആയിരിക്കുകയാണു. ഇന്ന് 8 പേര് കൂടി രോഗ വിമുക്തി നേടിയതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 150 ആയി. ആകെ 1148 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 26 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരും ഇതില്‍ 9 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: