രാജ്യവിരുദ്ധ പത്രപ്രവര്‍ത്തനം എന്ന സംഭവമുണ്ട്. രാജ്യ വിരുദ്ധ വാര്‍ത്തകള്‍ വിദേശ മാധ്യമങ്ങളില്‍ Plant ചെയ്യുന്നതാണ് പുതിയ രീതി. സിഎഎ വിരുദ്ധ സമരവും അതില്‍ മലയാള മാധ്യമങ്ങള്‍ സ്വീകരിച്ച വിരുദ്ധ നിലപാടുകളും സ്പഷ്ടമാണല്ലോ. വിദേശ മാധ്യമങ്ങളിലും നമ്മുടെ ഓണ്‍ലൈന്‍ കൂലിയെഴുത്തുകാര്‍ പല വാര്‍ത്തകളും നട്ടുവച്ചു.
മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് പിരിഞ്ഞ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പല ജേണലിസ്റ്റുകളും കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത നടുന്ന കാഴ്ച്ചയാണ് കണ്ടത്. സിഎഎ സമരം മാപ്പിള ലഹളയായി മാത്രം ഒടുങ്ങിയപ്പോള്‍ മാളത്തിലൊളിച്ച അവര്‍ കോവിഡ് വ്യാപനം വന്നപ്പോള്‍, ഭാരതം ലോകത്തിന് വഴികാട്ടിയായി മാറിയപ്പോള്‍ വിറളിയെടുത്തു. അറേബ്യന്‍ നാടുകളുള്‍പ്പെടെ ഇന്ത്യന്‍ സഹായം സ്വീകരിച്ച് മോദിയെ ലോകനേതാവായി അംഗീകരിക്കുമ്പോള്‍ രാജ്യവിരുദ്ധ പത്രപ്രവര്‍ത്തകര്‍ക്ക് സഹിച്ചില്ല.
അപ്പോഴാണ് മറ്റൊരു തന്ത്രം പ്രയോഗിക്കുന്നത്. കേന്ദ്രത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച, മികച്ച ആരോഗ്യ പ്രവര്‍ത്തകരുള്ള കേരളത്തെ രാജ്യം മാതൃകയാക്കും വിധം സജ്ജമാക്കിയ പിണറായി വിജയനേയും സിപിഎമ്മിനേയും രാജ്യത്തിനപ്പുറം പ്രകീര്‍ത്തിക്കുക എന്ന നീചതന്ത്രം പയറ്റുന്നു. ഹിന്ദുവിന്റെയും മാതൃഭൂമിയിലെയും പഴയ ലേഖകന്മാരും ഏഷ്യാനെറ്റിലെ തീവ്ര ഇസ്ലാമിക വനിതയും ചേര്‍ന്ന് നുണകള്‍ നട്ടുനനയ്ക്കുന്നു. തബ്ലിഗ്കാരുടെ കോവിഡ് വ്യാപനസഹായം വാര്‍ത്തയായില്ല. ആറ്റുകാല്‍ പൊങ്കാല സൂചനയുണ്ട്. പിന്നെ വലിയ നുണകള്‍.
കമ്മ്യൂണിസ്റ്റുകള്‍ ആണ് ആരോഗ്യരംഗം ശരിയാക്കിയതത്രെ. യുഡിഎഫ് ഗവണ്മെന്റ് എല്ലാ ജില്ലകളിലും മുന്നോട്ട് വച്ച മെഡിക്കല്‍ കോളജ് എന്ന ആശയത്തെ തകര്‍ത്ത സിപി എം സര്‍ക്കാരിനെയാണ് നമുക്ക് പരിചയം. കാസര്‍കോട് മെഡിക്കല്‍ കോളജിന് തുരങ്കം വച്ച് സമരപരമ്പര നടത്തിയ സിപിഎമ്മിനെ നമ്മള് മറന്നിട്ടില്ല. വാഷിങ്ട്ടണ്‍ പോസ്റ്റിലെ വാര്‍ത്ത വായിച്ച് തുള്ളിച്ചാടുന്ന സഖാക്കളെ ജിഹാദികളെ… ഇത് ഒരു കൂട്ടം ജമശറ രാജ്യവിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ വിദേശ ഇന്ത്യാവിരുദ്ധ മാധ്യമങ്ങളില്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ്.
ഇത് കണ്ട് പിണറായി പോലും സന്തോഷിക്കുമെന്ന് തോന്നുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേരളവും പിണറായി വിജയനും ഏതു വിധം ഒന്നാമതാണോ അതുപോലെ തന്നെയാണ് ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാമത്തെ യാഥാര്‍ത്ഥ്യം അംഗീകരിക്കാനാവാത്തവര്‍ വാഷിങ്ട്ടണ്‍ പോസ്റ്റിലൊക്കെ പലതും നട്ടുനനയ്ക്കും. അവര്‍ക്ക് വിയര്പ്പിന് കൂലി നിര്‍ബാധം ലഭിക്കട്ടെ.
(മുന്‍ അധ്യാപകനും ജേണലിസ്റ്റും സിനിമാ സംവിധായകനുമായ
ജോണ്‍ ഡിറ്റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: