കോഴിക്കോട്: ബേപ്പൂരിലെ ആര്‍എസ്എസ്സ് പ്രവര്ത്തകന് പെരുനിലത്ത് മനോജിന്റെ 21-ാം ബലിദാന ദിനാചരണം ദീനദയാല്‍ ഉപാധ്യായ സേവാമന്ദിരത്തില് നടന്നു. പെരുനിലത്ത് മനോജ് 1999 ഏപ്രില്‍ 12 ന് രാഷ്ട്രീയ എതിരാളികളാല്‍ വധിക്കപ്പെടുകയായിരുന്നു.
രാഷ്ട്രീയ സ്വയം സേവക സംഘം ബേപ്പൂര്‍ നഗര്‍ സംഘചാലക് കത്തലാട്ട് വാസുദേവന്‍ മനോജിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ആദര്‍ശത്തെ മുറുകെ പിടിച്ച് മാതൃകാപരമായ ജീവിതം നയിച്ച മനോജ്സംഘപ്രവര്ത്തകര്ക്ക് മാതൃയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം നഗര്‍ കാര്യവാഹ് സജീന്ദ്രന് പിണ്ണാണത്ത്, സേവാ പ്രമുഖ് ലാലു പ്രദീപ്, ബിജെപി ബേപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് എന്നിവരാണ് പങ്കെടുത്തത്.
കൊറോണ രോഗ വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതീകാത്മകമായിരുന്നു ചടങ്ങ്. വൈകീട്ട് ഗൃഹശാഖകളില് അനുസ്മരണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: