കോഴിക്കോട്: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരീകരിച്ച രണ്ട് പേരും വ്യാപകമായി സഞ്ചരിച്ചു. കൊളത്തറയില്‍ 55 പേരും, കപ്പക്കലില്‍ 28 പേരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇവര്‍ വീട്ടില്‍ കഴിയുകയായിരുന്നുവെന്ന അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു.
കൊളത്തറയില്‍ കോവിഡ് രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 55 പേരാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍പെട്ടവര്‍ 186 പേരാണുള്ളത്. കപ്പക്കലില്‍ ഇത് യഥാക്രമം 28 ഉം 98 ഉം ആണ്. കോവിഡ് സ്ഥിരീകരിച്ച പയ്യാനക്കല്‍, കൊളത്തറ മേഖലകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്നിടവിട്ട ദിവസങ്ങളില്‍ ആര്‍ആര്‍ടിയോടൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തും.
നിരീക്ഷണത്തിലുള്ള അഞ്ച് വീടിന് ഒരു ജെഎച്ച്‌ഐ എന്ന രീതിയിലാണ് ക്രമീകരണം. വിദേശത്ത് നിന്നും വന്ന് നഗരത്തില്‍ ക്വാറന്റീനിലുള്ളവര്‍ 2166 പേരാണ്. നഗരത്തില്‍ 20,000 മുതല്‍ 30,000 പ്രവാസികളുണ്ടെന്നാണ് കരുതുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഈ കണക്കെടുപ്പ് പൂര്‍ത്തിയാകും. അന്‍പത് ശതമാനം ആളുകള്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് ആരോഗ്യവിഭാഗം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: