ഇസ്ലാമാബാദ്: കോവിഡ്19 വൈറസ് വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ മുന്നിലുള്ള പാക് താരമായ ഷൊയിബ് അക്തര്‍ വിവാദത്തില്‍. ജനങ്ങളോട് വീട് വിട്ടു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട ശേഷം ലോക്ക് ഡൗണ്‍ ലംഘിച്ച് നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയുമാണ് അക്തര്‍.
ലോക്ക്ഡൗണ്‍ ലംഘിച്ച് ഇസ്ലാമാബാദ് നഗരത്തിലൂടെ താരം സൈക്കിളില്‍ കറങ്ങിയത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചത്. ‘എന്റെ സുന്ദര നഗരത്തിലൂടെ ഒരു സൈക്കിള്‍ സവാരി. നല്ല കാലാവസ്ഥ. ആളൊഴിഞ്ഞ റോഡ്, നല്ലൊരു വര്‍ക്കൗട്ടും’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇതോടെ, നിരവധി ആരാധകരാണ് വീഡിയോയ്ക്കെതിരെ രംഗത്തെത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് വീടുവിട്ടു പുറത്തിറങ്ങരുതെന്ന് ഉപദേശിക്കുന്ന അക്തര്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തിയത് ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കു താഴെ ആയിരത്തിലധികം കമന്റുകളാണ് പ്രതൃക്ഷപ്പെട്ടത്. താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മഹാമാരിക്കെതിരെ പോരാടാനുള്ള ധനശേഖരണാര്‍ഥം ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര വരെ നടത്തണമെന്ന് അക്തര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഇതു തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: