കാബൂള്‍: അഫ്ഗാനിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരാന് അസ്ലം ഫാറുഖിയെ വിട്ടു നല്‍കണമെന്ന പാക് ആവശ്യം നിരസിച്ച് അഫ്ഗാനിസ്ഥാന്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് തങ്ങളുമായി ഒരു കരാറും നിലവിലില്ലായെന്നും അതിനാല്‍ കൊടുംഭീകരനെ വിട്ടുതരാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നും പാകിസ്ഥാന് അഫ്ഗാന് മറുപടി നല്കി. തങ്ങളുടെ രാജ്യത്ത് തന്നെ അസ്ലം ഫാറുഖിയെ വിചാരണ ചെയ്യുമെന്ന് അഫ്ഗാനിസ്ഥാന് വ്യക്തമാക്കി.
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ അസ്ലം ഫാറൂഖിയെ സുരക്ഷാ സേന കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പാകിസ്ഥാന് രംഗത്തെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറസ്സാന് പ്രവശ്യയിലെ തലവനായ ഫാറുഖിന് പാകിസ്ഥാനിലെ ലഷ്കര്‍, താലീബാന് എന്നീ ഭീകര സംഘടനകളുമായും ബന്ധമുണ്ട്.
മാര്‍ച്ച് 25 നടന്ന ചാവേര്‍ ആക്രമണത്തില്‍ 25 പേര് മരിച്ചിരുന്നു. എട്ടു വിശ്വാസികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: