പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷുഉത്സവത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട 13ന് വൈകുന്നേരം 5 മണിക്ക് തുറക്കും.രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഈ മാസ പൂജാ സമയത്ത് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
13ന്വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.വിഷു ദിനമായ 14 ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കും. ശേഷം പതിവ് അഭിഷേകം നടക്കും.
തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.ഭക്തര്‍ക്ക് ആര്‍ക്കും തന്നെ പ്രവേശനം ഇല്ലാത്ത സാഹചര്യത്തില്‍ ക്ഷേത്ര തിരുനട അടയ്ക്കുന്ന സമയത്തിലും തുറക്കുന്ന സമയത്തിലും ചില ക്രമീകരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയിട്ടുണ്ട്.പുലര്‍ച്ചെ 5 മണിക്ക് നടതുറന്നാല്‍ ഉഷപൂജയും ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10 മണിക്ക് നട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളില്‍ പ്രത്യേക പൂജകളായ നെയ്യഭിഷേകം,ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ ,പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.വിഷുദിവസമായപതിനാലാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ 8 വഴിപാടുകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നീരാഞ്ജനം,നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന,സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ 8 വഴിപാട് ഇനങ്ങള്‍ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. ഭക്തര്‍ക്ക് ഓണ്‍ലൈനായി കാണിക്ക ( ഇ- കാണിക്ക) അര്‍പ്പിക്കുന്നതിനും, അന്നദാന സംഭാവന നല്കുന്നതിനുമുള്ള സൗകര്യം കൂടി പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കും.അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഭക്തര്‍ക്ക് നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകള്‍ നല്‍കാവുന്നതാണ്.കാണിക്ക, അന്നദാനം എന്നിവ ഭക്തര്‍ക്ക് യഥാക്രമം ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: