മുംബൈ: പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ താജ്മഹല്‍ പാലസ് ടവേഴ്‌സിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ ആറ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോ. ഗൗതം ബന്‍സാലി അറിയിച്ചു.
നാല് ജീവനക്കാരെ ഏപ്രില്‍ എട്ടിനും രണ്ട് ജീവനക്കാരെ ഏപ്രില്‍ 11നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. താജ്മഹല്‍ പാലസില്‍ നിലവില്‍ താമസക്കാരില്ല. അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്.
വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന് താജില്‍ താമസം ഒരുക്കിയിരുന്നു. ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടത് ഇവരില്‍ നിന്നാണെന്നാണ് കരുതുന്നത്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാമ്പിളുകള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധനയക്ക് അയയ്‌ക്കുകയായിരുന്നു.
പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ പ്രദേശത്ത് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: