കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നറിയപ്പെടുന്ന മെഡിക്കല്‍ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തില്‍ കുവൈത്തിലെത്തിയത്, ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും ചെയ്യും.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്, ഇന്ത്യന്‍വിദേശ കാര്യമന്ത്രി എസ് ജയശങ്കറും കുവൈറ്റ് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ഡോ. അഹമമ്മദ് നാസര്‍ അല്‍ സബാഹുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ വൈദ്യ സംഘം കുവൈത്തില്‍ എത്തിയതായി സ്ഥിരീകരിച്ച് കൊണ്ട് കൊണ്ട് വിദേശകാര്യ എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്യുകകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഡോക്ടര്‍മാരുടെ 15 പേരുള്‍പ്പെട്ട സംഘവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആയി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനമായ സൂപ്പര്‍ ഹെര്ക്കുലീസിലാണ് കുവൈറ്റില്‍ എത്തിയിരിക്കുന്നത്. കൊറോണ എന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇന്ത്യ കുവൈറ്റിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: