ന്യൂദല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ ഭാരതം ഏറെ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബ്ലാവത്നിക് സ്കൂള്‍ ഓഫ് ഗവണ്മെന്റിലെ ഗവേഷകര്‍ 73 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഓക്സ്ഫോര്‍ഡ് കോവിഡ് -19 ഗവണ്മെന്റ് റെസ്പോണ്‍സ് ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം യു.എസ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ദക്ഷിണ കൊറിയ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് രോഗ പ്രതിരോധത്തില്‍ ഭാരതം മുന്നിലാണ്. രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
സര്‍ക്കാരിന്റെ നയങ്ങളും ഇടപെടലുകളും പഠന വിധേയമാക്കിയിരിക്കുന്നു. സ്കൂളുകളും ഓഫിസുകളും അടച്ചിടുക, പൊതു പരിപാടികള്‍ റദ്ദാക്കല്‍, പൊതുഗതാഗതം നിര്‍ത്തലാക്കുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാമ്പെയിന്, ആഭ്യന്തര-രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍, ധനപരമായ നടപടികള്‍, ആരോഗ്യമേഖലയിലെ അടിയന്തര നിക്ഷേപം, വാക്സിന്, പരിശോധന തുടങ്ങിയവ ഇടപെടലുകളിലാണ് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത്.
ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ട്രാക്കറില്‍ 100 പോയിന്റ് നേടിയ മറ്റു രാജ്യങ്ങള്‍. കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ മോദി സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളേക്കാള്‍ അതിവേഗത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: