ന്യൂദല്‍ഹി : കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക്, വാഹന നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ‘ഐഷര്‍ ‘ ആദ്യ പടിയായി 50 കോടി സംഭാവന ചെയ്യും. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ തുക വര്‍ധിപ്പിക്കും
കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കും.. രാജ്യത്തുടനീളം ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭക്ഷണം, പലവ്യഞ്ജനം , സാനിറ്റേഷന്‍ വസ്തുക്കള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. ഇതിനായി ഐഷര്‍ പ്രമുഖ സര്‍ക്കാറിതര ഏജന്‍സികളുമായി സഖ്യമുണ്ടാക്കും. അര്‍ഹരായവരുടെ ആവശ്യങ്ങള്‍ വിലയിരുത്താനും, അവര്‍ക്കു സഹായം എത്തിക്കാനും ഇതുവഴി സാധിക്കും .
ഫണ്ടിലെ ഒരു ഭാഗം ചെലവഴിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സംഭരണവും , വിതരണവും സ്ഥിരമാകുന്നത് വരെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇവ ലഭ്യമാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പ്രത്യേക വാര്‍ഡുകളും, ഐസൊലേഷന്‍ വാര്‍ഡുകളും, രോഗികളെ ചികില്സിക്കുന്നതിനു ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കും .ട്രക്ക് െ്രെഡവര്‍മാര്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായി അവര്‍ക്കു ഭക്ഷണവും, സാനിറ്റേഷന്‍ വസ്തുക്കളും , കോവിഡ് പരിശോധന കിറ്റും ലഭ്യമാക്കും.
ഐഷര്‍ ജീവനക്കാര്‍ ഇതിനകം തന്നെ സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിത്തുടങ്ങി. ഇത് കൂടാതെ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്കും, മധ്യ പ്രദേശ് , തമിഴ് നാട് സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടുകളിലേക്കും ഐഷര്‍ ഗ്രൂപ്പ് സംഭാവനകള്‍ നല്‍കും.വെന്റിലേറ്റര്‍ അടക്കമുള്ള ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സംഘടനകളുമായി ഐഷര്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി വരുന്നു. ആധുനിക സാങ്കേതിക വിദ്യയായ 3 ഡി പ്രിന്റിങ് സാധ്യതകളും ഉപയോഗപ്പെടുത്തും .
മധ്യ, ദീര്‍ഘ കാലത്തേക്കുള്ള പുനരധിവാസ പ്രവര്‍ത്തികളും ആലോചിക്കേണ്ടതുണ്ട്. കോവിഡിന് ശേഷം പുനരധിവാസത്തിന്റെ ഭാഗമായി തൊഴില്‍നൈപുണ്യ , പരിശീലന പരിപാടികള്‍ നല്‍കാനും ഐഷര്‍ ആലോചിക്കുന്നു.
പ്രമുഖ ആഗോള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയാണ് ഐഷര്‍ മോട്ടോര്‍സ് ലിമിറ്റഡ് (ഇ.എം.എല്‍ ). 1901 മുതല്‍ വ്യത്യസ്തയിനം മോട്ടോര്‍ സൈക്കിളുകള്‍ വിപണിയില്‍ ഇറക്കുന്നു. ആയാസരഹിതമായ സവാരി പ്ര.ദനം ചെയ്യുന്ന എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയിലും , ലോകത്തിലെ 50 രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്. ബ്രിട്ടനിലെ ലെയ്സെസ്റ്റര്ഷിരിലും, ചെന്നൈയിലും ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്ടറികളുണ്ട്. പക്ഷെ , ലോകത്തിനു വേണ്ട മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കുന്നത് തമിഴ് നാട്ടിലാണ്.
മോട്ടോര്‍ സൈക്കിളുകള്‍ക്കു പുറമെ സ്വീഡനിലെ ഏബി വോള്വോവി ഇ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് (വി.ഇ.സി.വി ) കമ്പനിയുമായി സഹകരിച്ചു ഇന്ത്യക്കും മറ്റു വികസ്വര രാഷ്ട്രങ്ങള്‍ക്കും വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങള്‍ നിര്‍മിച്ചു നല്കുന്നു. 5 മുതല്‍ 49 ടണ്‍ വരെ ഭാരമുള്ള ട്രക്കുകളും , ബസുകളും കമ്പനിക്കുണ്ട് . മധ്യ പ്രദേശിലെ പിതാംപുരില്‍ നിര്‍മാണ ഫാക്ടറി വോള്‍വോ ഗ്രൂപ്പിന്റെ ആഗോള ഹബ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: