മുംബൈ : മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാലായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. അതുകൊണ്ടുതന്നെ ഇവിടെ കോവിഡ് പടരുന്നത് അധികൃതര്‍ക്കിടയില്‍ ചെറിയ ആശങ്കയൊന്നുമല്ല ഉളവാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൊത്തം കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശ്ശന നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ എപിഎംസി മാര്‍ക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി.
ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും അടച്ചിരിക്കുകയാണ്. അതസമയം നിസാമുദ്ദീനില്‍ പങ്കെടുത്ത മലയാളികള്‍ ധാരാവിയില്‍ കോവിഡ് ബാധിച്ച് ആദ്യ മരിച്ചയാളുടെ ഫ്ളാറ്റിലാണ് താമസിച്ചത്. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നാണോ രോഗബാധ പകര്‍ന്നതെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുംബൈ പോലീസ് കേരളത്തിന് കൈമാറിയിട്ടുണ്ട്.
അതിനിടെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെന്‍ട്രലിലെ നാല് ആശുപത്രികളാണ് അടച്ചിട്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിരമിച്ച ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും സന്നദ്ധ സേവനം സര്‍ക്കാര്‍ തേടിയിരുന്നു. 9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: