ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ താമസമാക്കിയ ഏഴ് മലയാളികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കശ്മീരില്‍ കൊറോണ വൈറസ് രോഗബാധയുള്ളവരുടെ എണ്ണം 207ലെത്തി. ഷേര്‍- ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എസ്കെഐഎംഎസ്) നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
ശ്രീനഗറില്‍ 24 മണിക്കൂറിനുള്ളില്‍ 150 പേര് കോവിഡ് പരിശോധനയ്ക്ക് ഹാജരായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള നാലുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് എസ്കെഐഎംഎസ് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ഫറൂഖ് ജാന്‍ അറിയിച്ചു. ബാക്കിയുള്ളതില്‍ ഒരാള്‍ കുപ്വാര സ്വദേശിയാണ്. ഒരാള്‍ ബാരമുള്ള സ്വദേശിയാണെങ്കിലും ഇയാള്‍ ദല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാള്‍ മഗാം സ്വദേശിയാണ് ഇയാള്‍ ബംഗ്ലാദേശിലേക്കും യാത്ര ചെയ്തിരുന്നു.
കുപ്വാര സ്വദേശികളായ മൂന്ന് പേര് ദല്‍ഹിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളികള്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ഇവര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു. അതേസമയം ജമ്മു കശ്മീര്‍ മെഡിക്കല്‍ കോളേജില്‍ 100 പേര് പരിശോധനാ സാംപിളുകളും നല്‍കിയിട്ടുണ്ടെന്നും ഡോ. ഫറൂഖ് ജാന്‍ അറിയിച്ചു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 46158 പേരാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 7726 പേര് വീടുകളില്‍ ക്വാറന്റൈനിലാണ്. 197 പേര് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. 415 പേര് ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. ബാക്കി 27891 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ സാംപിളുകള്‍ പരിശോധിക്കാന്‍ നല്‍കിയതില്‍ 2754 പേര് സംശയത്തിലാണ്. ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവാണ്.
കശ്മീര്‍ ഡിവിഷനില്‍ നിലവില്‍ ശ്രീനഗര്‍ 51, ബന്ദിപോര 36, ബാരമുള്ള 30, ഷോപ്പിയാനിലും കുപ്വാരയിലും 13 വീതവും, ബുദ്്ഗാം 10, കുല്‍ഗാം, പുല്‍വാമ എന്നിവിടങ്ങളില്‍ മൂന്ന് പേര് വീതവും ഗണ്ടേര്ബലില് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മുഡിവഷനില് ഉധംപൂര്‍ 17, രജൗറി മൂന്ന്, കിഷ്ത്വാര്‍ ഒന്ന് ജമ്മു ആറ്, ബാക്കിയുള്ളവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ഇവിടെ താമസിക്കുന്നവരാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാല് പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേര് കശ്മീരില്‍ നിന്നും ഒരാള്‍ ജമ്മുവില്‍ നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: