ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം കൂടുതലായതിന് നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനം കാരണമായെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ മറച്ചു വെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു.
കഴിഞ്ഞ മാസമാണ് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇയാള്‍ യാത്രാ വിവരങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. കോണ്‍ഗ്രസ് നേതാവിന്റെ വീഴ്ച കാരണം ദക്ഷിണ പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഗ്രാമമായ ദീനാപൂര്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്ന് പോലീസ് പറയുന്നു.
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് മറച്ചുവെച്ചതാണ് കേസിന് ആധാരം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. വിശദമായ അന്വേഷണത്തിലാണ് തബ്ലീഗ് സമ്മേളനവുമായുളള ബന്ധം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം നിഷേധിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്വീകരിച്ചത്. എന്നാല്‍ ഇയാളുടെ കോള്‍ വിവരങ്ങളും മറ്റും വിശദമായി അന്വേഷിച്ചതിലൂടെയാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. നിലവില്‍ ദീനാപൂര്‍ ഗ്രാമത്തിലെ 250 വീടുകളാണ് കര്‍ശനമായ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇയാളുടെ ഭാര്യ, മകള്‍ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും ദല്‍ഹിയിലെ അംബേദ്ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: