ന്യൂദല്‍ഹി : പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് രാജ്യത്തെ എട്ട് കോടി കര്‍ഷകര്‍ക്ക്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ തുക വിതരണം ചെയ്തത്. വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കിയാണ് കര്‍ഷകര്‍ക്ക് ഈ തുക വിതരണം ചെയ്തത്.
പ്രതിവര്‍ഷം ആറായിരം രൂപ വീതം മൂന്ന് തുല്യ തവണകളായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക നിക്ഷേപിക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ഇതുവരെ രാജ്യത്തെ 7.92 കോടി കര്‍ഷകര്‍ക്ക് 15,841 കോടിയാണ് വിതരണം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തിര സഹായമായി പണം കൈമാറുകയായിരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലാവുന്നവരെ സഹായിക്കാനായി ഏപ്രില്‍ ആദ്യ വാരം മുതല്‍ പിഎം കിസാന്‍ പദ്ധതിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിക്കുമെന്നായിരുന്നു മാര്‍ച്ച് 27ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: