തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ച മാഹി സ്വദേശിയുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോള്‍ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രില്‍ 1 ആസ്റ്റര്‍ മിംസ്ല്‍ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.
കേരളത്തില്‍ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം, മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല.
മെഹറൂഫിന്റെ സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ്. കോവിഡ് പ്രതിരോധ പ്രയത്നങ്ങള്‍ക്ക് ഗുണഫലം ഉണ്ടാകുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: